മനില: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഫിലിപ്പീൻസിലെ മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയ്ക്കിടെയാണ് ഇരുവരും ഉഭയകക്ഷി ചർച്ച നടത്തിയത്. കൂടിക്കാഴ്ചയിൽ പ്രതിരോധ സുരക്ഷാ കാര്യങ്ങൾ ചർച്ചയായതായാണ് വിവരം.

തീവ്രവാദം ചെറുക്കുകയാണ് ഇരുരാഷ്ട്രങ്ങളുടെയും പൊതുഅജണ്ടയെന്ന് നേതാക്കള്‍ പറഞ്ഞു. വാണിജ്യ വ്യാപാര ബന്ധങ്ങളും ഇന്തോ-പസഫിക് മേഖലയിലെ സൈനിക സഹകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം. അമേരിക്കയുമായുള്ള ബന്ധം കൂടുതൽ ശക്തമായത് ഏഷ്യയുടെ വികസനത്തിന് ഗുണം ചെയ്യുമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ ദിവസം ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്ക് ആ​​​​തി​​​​ഥ്യം വ​​​​ഹി​​​​ക്കു​​​​ന്ന ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ലെ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡു​​​ട്ടെ​​​ർ​​​ട്ടെ ന​​​​ൽ​​​കി​​​​യ അ​​​​ത്താ​​​​ഴവി​​​​രു​​​​ന്നി​​​​നി​​​​ടെ മോദിയും ട്രംപും അ​​​​നൗ​​​​പ​​​​ചാ​​​​രി​​​​ക കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തിയിരുന്നു.

ഇന്തോ-പസഫിക് മേഖലയിൽ സ്വതന്ത്രവും തുറന്നതുമായ ചതുർവേദി ബന്ധം നിലനിർത്താൻ ഇന്ത്യ, അമേരിക്ക, ജപ്പാൻ ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മോദിയും ട്രംപും കൂടിക്കാഴ്ച നടത്തിയത്.

ദക്ഷിണ ചൈനാ കടലിൽ ചൈനീസ് ശാക്തീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ചതുർവേദി സഖ്യം രൂപവത്കരിച്ചിരുന്നതെന്നതും ശ്രദ്ധേയമാണ്. തന്ത്രപ്രധാനമായ ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യക്ക് വലിയ സ്വാധീനമുണ്ടാകേണ്ടതുണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.

മേഖലയിൽ ചൈനയുടെ അപ്രമാദിത്വത്തിനുള്ള മറുമരുന്നെന്ന നിലക്കാണ് യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ സഖ്യത്തെ വാഷിങ്ടൺ കാണുന്നതെന്നാണ് വിലയിരുത്തൽ.

മോദിയേയും മോദിയുടെ ഭരണത്തേയും ട്രംപ് കഴിഞ്ഞ ദിവസം മുക്തകണ്ഠം പ്രശംസിച്ചിരുന്നു. മോദിയുടെ കീഴിൽ ഇന്ത്യയുടെ വളർച്ച പ്രശംസനീയമാണെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും നൂറ് കോടിയിലധികം ജനസംഖ്യയുമുള്ള ഒരു പരമാധികാര ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഒരുമിച്ചു നിർത്തുന്നതിൽ മോദി വിജയിച്ചുവെന്നുമായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook