scorecardresearch
Latest News

Sardar Patel Statue Inauguration LIVE Updates: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ രാജ്യത്തിന് സമർപ്പിച്ച് നരേന്ദ്ര മോദി

Sardar Vallabhbhai Patel Statue Inauguration in Gujarat LIVE Updates: ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്താണ് പ്രതിമ കാണാന്‍ സാധിക്കുക

Sardar Patel Statue Inauguration LIVE Updates: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ രാജ്യത്തിന് സമർപ്പിച്ച് നരേന്ദ്ര മോദി
Statue of Unity in Gujarat Inauguration Today LIVE

Sardar Patel Statue Inauguration LIVE Updates: ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ (സ്റ്റാച്യു ഓഫ് യൂണിറ്റി) പട്ടേലിന്റെ 144-ാം ജന്മദിനമായ ഇന്ന് അനാച്ഛാദനം ചെയ്തു. ഗുജറാത്തിലെ കെവാദിയയിലാണ് ഒരുമയുടെ പ്രതിമ എന്ന് പേരിട്ടിരിക്കുന്ന പട്ടേല്‍ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 182 മീറ്റര്‍ ഉയരമാണ് പ്രതിമയ്ക്കുള്ളത്. നവംബര്‍ 3 മുതല്‍ പൊതുജനങ്ങള്‍ക്ക് കാണാനുളള​ അവസരം ഉണ്ടാകും.

ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്താണ് പ്രതിമ കാണാന്‍ സാധിക്കുക. ഇതിനായി http://www.soutickets.in എന്ന വെബ്സൈറ്റില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 120 രൂപയും 3-15 വയസ് വരെയുളള കുട്ടികള്‍ക്ക് 60 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

മോദിയുടെ രാഷ്ട്രീയ ഈഗോയാണ് ഇത്രയും ചെലവില്‍ പ്രതിമ ഉണ്ടാക്കിയതിലൂടെ വെളിവാകുന്നതെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം പട്ടേല്‍ പ്രതിമയുടെ ഉയര റെക്കോർഡ് അധിക കാലം നീണ്ടുനിന്നേക്കില്ലെന്നും മുംബൈ തീരത്ത് ഒരുങ്ങുന്ന ശിവജി പ്രതിമ ഈ റെക്കോർഡ് തകര്‍ത്തേക്കുമെന്നും ദ ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടുന്നു. 212 മീറ്ററായിരിക്കും ശിവജി പ്രതിമയുടെ ഉയരമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നു.

380 മില്യണ്‍ യൂറോ (ഏതാണ്ട് 3187 കോടിയിലധികം ഇന്ത്യന്‍ രൂപ) ചെലവ് പ്രതീക്ഷിക്കുന്ന ശിവജി പ്രതിമ 2021ല്‍ പൂര്‍ത്തിയാകും. മുമ്പ് നിശ്ചയിച്ചിരുന്ന ഉയരം വര്‍ദ്ധിപ്പിച്ചാണ് പ്രതിമ നിര്‍മ്മിക്കുക. ഇന്ത്യയില്‍ ശക്തി പ്രാപിച്ചിരിക്കുന്ന ഹിന്ദുത്വവാദത്തിന്റെ പ്രതീകങ്ങളാണ് ഇവ രണ്ടുമെന്ന് ഗാര്‍ഡിയന്‍ പറയുന്നു.

രണ്ട് പ്രതിമയ്ക്കും കൂടി വരുന്ന നിര്‍മ്മാണ ചിലവ് 700 മില്യണ്‍ യൂറോ (ഏതാണ്ട് 5872 കോടിയിലധികം ഇന്ത്യന്‍ രൂപ). ന്യൂയോര്‍ക്കിലെ വിഖ്യാതമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി വലിപ്പമുള്ള പ്രതിമയെന്നാണ് ഇന്ത്യന്‍ അധികൃതരുടെ അവകാശവാദമെന്ന് ഗാര്‍ഡിയന്‍ പറയുന്നു. 314 മില്യണ്‍ യൂറോയാണ് (ഏതാണ്ട് 2634 കോടിയിലധികം ഇന്ത്യന്‍ രൂപ). രണ്ട് പ്രതിമകള്‍ക്കും അനുബന്ധമായി മ്യൂസിയവും ഫുഡ് കോര്‍ട്ടും പാര്‍ക്കും അടക്കമുള്ളവ വരുമ്പോള്‍ ചിലവ് ഇതിലും കൂടുതലാണ്.

കടല്‍ കൈയ്യേറിയുള്ള പ്രതിമ സമുച്ചയ നിര്‍മ്മാണം തങ്ങളുടെ അതിജീവനത്തെ അപകടത്തിലാക്കുമെന്ന ആശങ്ക പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കുണ്ട്. നികുതിദായകരുടെ പണം കൊണ്ടാണ് പ്രതിമ നിര്‍മ്മിക്കുന്നതെന്നും ഇത്തരം അനാവശ്യ ചെലവ് അംഗീകരിക്കാനാവില്ലെന്നും ഈ പണം വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കണമെന്നും മുംബയിലെ മാധ്യമപ്രവര്‍ത്തകനും പദ്ധതിയെ ശക്തമായി എതിര്‍ക്കുന്നയാളുമായ കൃഷ്ണ ഉപാധ്യായ് പറയുന്നു.

Sardar Patel Statue of Unity in Gujarat Inauguration Today LIVE Updates:

11.02 am:

10.55 am:

10.50 am: ഇന്ത്യ ചരിത്രത്തിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന ദിവസമായിരിക്കും ഇന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ഇന്ത്യക്കാരനും ഇന്നത്തെ ദിവസം മറക്കില്ല. ഇന്ത്യ ഇന്നു കാണുന്നതുപോലെ ആയതിൽ പട്ടേലിന്റെ പങ്കി വലുതാണ്. അദ്ദേഹത്തെപ്പോലൊരു വലിയ മനുഷ്യന് ആദരവ് നൽകാനുളള അവസരം എനിക്ക് ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.

10.40 am: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു

10.35 am: ഉദ്ഘാടനത്തിനെതിതയ മോദിക്ക് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിൻഭായ് പട്ടേൽ എന്നിവർ മെമന്റോ നൽകി

10.20 am:

10.01 am: പ്രധാനമന്ത്രി കെവാദിയയില്‍ എത്തിയിട്ടുണ്ട്

Two weeks ahead of the inauguration on October 31, the final Statue of Unity at Kevadiya Colony in Gujarat’s Narmada district, stands tall at 182 meters, as the cladding phase of the statue came to an end and workers finish the last bit of welding from within. Express Photo By Bhupendra Rana 11/10/2018

9.00 am: പ്രതിമ ഉദ്ഘാടനം ചെയ്യാനായി ഇന്നലെ രാത്രി തന്നെ മോദി ഗുജറാത്തില്‍ എത്തിയിട്ടുണ്ട്

8.30 am: രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് സന്ദര്‍ശകരെ അനുവദിക്കുക.

8.00 am: നവംബര്‍ 3നാണ് സന്ദര്‍ശകര്‍ക്കായി അനുവാദം നല്‍കുക.

7.50 am: ‘റണ്‍ ഫോര്‍ യൂനിറ്റി’ എന്ന ക്യാംപെയിനിന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും രാജ്യവര്‍ദന്‍ സിങ് റാത്തോഡും തുടക്കമിട്ടു

7.40 am: ഇന്‍ഡ്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് മോദി പ്രതിമയെ കുറിച്ച് വ്യക്തമാക്കുന്നത്

7.35 am: ഹൃദയങ്ങളുടെ ഐക്യത്തിന്റേയും ഭൂമിശാസ്ത്രപരമായ ഒന്നാകലിന്റേയും ചിഹ്നമാണ് സ്റ്റാച്യു ഓഫ് യൂനിറ്റിയെന്ന് മോദി

7.30 am: നമ്മെ പ്രചോദിപ്പിക്കാനും മുന്നോട്ട് നയിക്കാനും പട്ടേലിന്റെ പ്രതിമ ആകാശം തൊട്ട് നിലനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Modi to inaugurate statue of unity live updates we bow to the great sardar patel says pm