ജയ്പൂര്‍: പാക്കിസ്ഥാന്റെ ഭീഷണികളില്‍ ഭയക്കുന്ന ശീലം ഇന്ത്യ അവസാനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തങ്ങളുടെ പക്കല്‍ ആണവായുധമുണ്ടെന്നാണ് പാക്കിസ്ഥാന്‍ പറയുന്നതെങ്കില്‍ തങ്ങളുടെ കയ്യിലുള്ളത് ദീപാവലിക്ക് പൊട്ടിക്കാന്‍ മാറ്റി വച്ചതല്ലെന്നും മോദി പറഞ്ഞു.

രാജസ്ഥാനിലെ ബാര്‍മെറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

” പാക്കിസ്ഥാന്റെ ഭീഷണികളില്‍ പേടിക്കുന്നത് ഇന്ത്യ നിര്‍ത്തി. അവരെന്നും പറയുന്നത് തങ്ങളുടെ കൈവശം ആണവായുധമുണ്ടെന്നാണ്. എങ്കില്‍ നമ്മുടെ കൈയ്യിലുള്ളത് പിന്നെന്താണ്? നമ്മളത് ദീപാവലിക്കായി മാറ്റി വറ്റിച്ചിരിക്കുകയാണോ?” എന്നായിരുന്നു മോദിയുടെ വാക്കുകള്‍.

ശ്രീലങ്കയിലുണ്ടായ സ്‌ഫോടനങ്ങളെ അപലപിച്ച മോദി എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. അതേസമയം ഭീകരവാദത്തിനെതിരായ പോരാട്ടത്തിനായി രാജ്യത്തെ ഓരോ പൗരനും ബിജെപിയ്ക്ക് വോട്ട് ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

”എല്ലാവരും താമരയ്ക്ക് വോട്ട് ചെയ്യണം. ഓര്‍ക്കുക, നിങ്ങള്‍ ആ ബട്ടണ്‍ അമര്‍ത്തുന്നത് ഭീകരവാദത്തെ ഇല്ലാതാക്കാനാണ്. നിങ്ങളുടെ വിരലുകള്‍ക്ക് അതിനുള്ള കരുത്തുണ്ട്. നിങ്ങളുടെ വോട്ടുകളാണ് ഭീകരവാദത്തിനെതിരെ പോരാടാന്‍ എനിക്ക് കരുത്ത് പകരുക” മോദി കൂട്ടിച്ചേര്‍ത്തു.

Read More: നരേന്ദ്ര മോദി അസത്യ പ്രചാരണം നടത്തുന്നു, ആർഎസ്എസ് പ്രചാരകനായി മാറരുത്: പിണറായി വിജയൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook