Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

‘കാര്‍മേഘം റഡാറില്‍ നിന്നും രക്ഷിക്കും, ആക്രമണം നടത്തിക്കോളൂ’; മോദിയുടെ അശാസ്ത്രീയ പ്രസ്താവനയ്ക്ക് പരിഹാസം

ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ മേഘങ്ങള്‍ക്കും മഴയ്ക്കും കഴിയുമെന്ന് താനാണ് പറഞ്ഞ് കൊടുത്തത് എന്നാണ് മോദി അഭിമുഖത്തില്‍ പറഞ്ഞത്

narendra modi നരേന്ദ്രമോദി pakistan പാക്കിസഥാന്‍

ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രമണം നടത്താന്‍ തന്റെ നിര്‍ണായകമായ ഉപദേശമാണ് സൈനിക ഉദ്യോഗസ്ഥരെ സഹായിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോശം കാലാവസ്ഥ കാരണം ഓപ്പറേഷന്‍ നടത്താന്‍ കഴിയുമോയെന്ന് വിദഗ്ധര്‍ ശങ്കിച്ച് നിന്ന് സമയം താനാണ് ആക്രമണം നടത്താന്‍ ഉപദേശം നല്‍കിയതെന്ന് ദേശീയ സാങ്കേതിക ദിനത്തില്‍ മോദി നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തില്‍ പറയുന്നു.

മോശം കാലാവസ്ഥയില്‍ പാക്കിസ്ഥാന്റെ റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്കും മഴയ്ക്കും കഴിയുമെന്ന് താനാണ് പറഞ്ഞ് കൊടുത്തത് എന്നാണ് മോദി അഭിമുഖത്തില്‍ പറഞ്ഞത്. മോദിയുടെ ഈ അശാസ്ത്രീയമായ പ്രസ്താവന സോഷ്യൽ മീഡിയയില്‍ പരിഹാസത്തിന് കാരണമായിട്ടുണ്ട്. റഡാറുകള്‍ക്ക് മേഘങ്ങള്‍ക്കിടയിലൂടെ വസ്തുക്കളെ തിരിച്ചറിയാന്‍ കഴിയുമെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് മോദിക്കെതിരെ പരിഹാസം ഉയരുന്നത്.

PM Modi Interview to Indian Express: നരേന്ദ്ര മോദിയുമായി അഭിമുഖം

‘എനിക്ക് ശാസ്ത്രമൊന്നും അറിയില്ല. രാത്രി 9.30 ഓടെ ഞാന്‍ വ്യോമാക്രമണത്തിനുളള കാര്യങ്ങള്‍ അവലോകനം ചെയ്തു. 12 മണിയോടെ വീണ്ടും പരിശോധിച്ചു. കാലാവസ്ഥ പെട്ടെന്ന് മോശമായത് ആയിരുന്നു ഞങ്ങള്‍ക്ക് മുമ്പിലുണ്ടായിരുന്ന പ്രശ്നം. അന്ന് ഒരുപാട് മഴ പെയ്തത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. എന്നെ ചീത്ത പറയുന്ന പണ്ഡിതന്മാരൊന്നും ഇത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല (ചിരിച്ച് കൊണ്ട് മോദി പറയുന്നു). ഈ കാലാവസ്ഥയില്‍ എന്തു ചെയ്യും എന്നാണ് ഞങ്ങള്‍ അപ്പോള്‍ ചിന്തിച്ചത്. മേഘങ്ങളുണ്ട്, മഴയുമുണ്ട്. മറ്റൊരു ദിവസം ആക്രമണം നടത്താമെന്നാണ് വിദഗ്‌ധര്‍ പറഞ്ഞത്,’ മോദി പറയുന്നു. വ്യോമസേന ഉന്നതന്റെ നിര്‍ദേശം മറികടന്നുവെന്നാണ് മോദി ഈ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ബാലാകോട്ട് ആക്രമണം മോദിയുടെ നിക്ഷിപ്ത താത്പര്യത്തില്‍ നിന്നും ഉണ്ടായതാണ്. അദ്ദേഹത്തിന്റെ തെറ്റായ തീരുമാനത്തെ തിരുത്താന്‍ കാബിനറ്റിലോ ഭരണതലത്തിലോ ആളുകളുണ്ടായില്ലെന്നത് അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

‘എന്റെ മനസില്‍ അപ്പോള്‍ രണ്ട് കാര്യങ്ങളാണ് ആശങ്കപ്പെടുത്തിയത്. ഒന്ന് ഇതിന്റെ രഹസ്യസ്വഭാവം, മറ്റൊന്ന് എനിക്ക് ഈ ശാസ്ത്രമൊന്നും അറിയില്ല എന്ന കാര്യവും. പക്ഷെ ഞാന്‍ ചിന്തിച്ചത് മറ്റൊന്നാണ്. അന്ന് മേഘങ്ങളും മഴയും ഉണ്ടായിരുന്നു. അതുകൊണ്ട് നമുക്ക് റഡാറില്‍ നിന്നും രക്ഷപ്പെടാമെന്നാണ് ഞാന്‍ ചിന്തിച്ചത്. എല്ലാവരും ആശയക്കുഴപ്പത്തില്‍ ആയിരുന്ന സമയം ഞാന്‍ പറഞ്ഞു…മേഘങ്ങളുണ്ട്, ഓപ്പറേഷനുമായി മുന്നോട്ട് പോകൂ, അങ്ങനെ അവര്‍ ആരംഭിച്ചു,’ മോദി പറയുന്നു.

റഡാറുകളുടെ പ്രവര്‍ത്തനം എങ്ങനെയെന്നത് സംബന്ധിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് അറിവില്ലെന്ന് സോഷ്യൽ മീഡിയയില്‍ വിമർശനം ഉയര്‍ന്നു. ഇതിന് പിന്നാലെ മോദിയുടെ വിപ്ലവകരമായ ശാസ്ത്ര സിദ്ധാന്തം എന്ന രീതിയില്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ബിജെപി ഗുജറാത്ത് ട്വിറ്റര്‍ അക്കൗണ്ടിലും പ്രസ്താവന അതേ പടി ട്വീറ്റ് ചെയ്യുകയും ചെയ്തു. തൊട്ടുപിറകെ തന്നെ വ്യാപകമായി പരിഹാസവും വിമര്‍ശനവും പോസ്റ്റിന് താഴെ വന്നു. ഇതിന് പിന്നാലെ ഈ പോസ്റ്റ് അപ്രത്യക്ഷമാവുകയും ചെയ്തു. മോദിയുടെ വാക്കുകള്‍ നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് സീതാറം യെച്ചൂരി പ്രതികരിച്ചു. വ്യോമസേനയെ അവഹേളിക്കുന്ന പ്രസ്താവന ദേശവിരുദ്ധമാണെന്നും ഇത്തരമൊരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരരുതെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Modi spills balakot secret i thought there are clouds we can escape radar

Next Story
ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്ക് എതിരായ എല്ലാ കേസുകളും പെപ്സിക്കോ കമ്പനി പിന്‍വലിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com