ന്യൂഡല്‍ഹി: രക്ഷിതാക്കളുടെ സ്വപ്നങ്ങള്‍ മക്കളില്‍ അടിച്ചേല്‍പ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പരീക്ഷാ പേ ചര്‍ച്ച’യുടെ രണ്ടാം പതിപ്പില്‍ വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം സംബന്ധിച്ചും പരീക്ഷകൾ സംബന്ധിച്ചും ആണ് അദ്ദേഹം സംസാരിച്ചത്.

‘രക്ഷിതാക്കളോട് എനിക്കൊരു അപേക്ഷയുണ്ട്, നിങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ സ്വപ്നങ്ങള്‍ കുട്ടികളിലൂടെ നേടണമെന്ന് ഒരിക്കലും കരുതരുത്. എല്ലാ കുട്ടികള്‍ക്കും അവരുടേതായ കഴിവും പ്രാപ്തിയും ഉണ്ട്. കുട്ടികളുടെ ഈ വശം നമ്മള്‍ മനസ്സിലാക്കേണ്ടത് വളരെ പ്രസക്തമാണ്,’ മോദി പറഞ്ഞു. സാങ്കേതികവിദ്യ മനസ്സിന്റെ വളര്‍ച്ചയ്ക്കും കാരണമാകുന്ന രീതിയില്‍ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കളിസ്ഥലങ്ങള്‍ മറന്ന് കളയരുതെന്നും മോദി കുട്ടികളോട് ഉപദേശിച്ചു.

2014 ലെ തിരഞ്ഞെടുപ്പ്​ കാലത്താണ്​ ചായ്​ പേ ചർച്ച നടത്തി മോദി ജനങ്ങളെ കൈയ്യി​ലെടുത്തത്. കുട്ടികളിലെ പരീക്ഷാപ്പേടി​യെ എങ്ങനെ നേരിടാം എന്നതാണ്​ ചർച്ചയു​ടെ മുഖ്യ ഉദ്ദേശ്യം. ആറു മുതൽ 12-ാം ക്ലാസ്​ വ​രെയുള്ള വിദ്യാർത്ഥികൾക്ക്​ അവരു​ടെ സംശയങ്ങളും ഉന്നയിക്കാം. കുട്ടികളുടെ പരീക്ഷാപ്പേടി അകറ്റാൻ സ്വന്തം ജീവിതത്തിലെ ഉദാഹരണങ്ങൾ സഹിതം വിവരിക്കുന്ന ‘എക്​സാം വാരിയേഴ്​സ്​’ എന്ന പുസ്​തകം ​ മുമ്പ്​ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു​.

ഭീരുക്കളാകരുത്​ പോരാളികളാകുക, കൂടുതൽ പേർ സഞ്ചരിക്കാത്ത വഴികൾ തിരഞ്ഞെടുക്കുക, പരീക്ഷകളെ ഉത്സവം പോ​ലെ സ്വീകരിക്കുക, സന്തോഷത്തോടെ ഇരിക്കുക, അതാണ്​ പരീക്ഷാപ്പേറിൽ നല്ല മാർക്ക്​ ലഭിക്കുന്നതിനുള്ള ആദ്യപടിയെന്ന്​ മോദി പുസ്​തകത്തിൽ വിശദീകരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook