ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടി നേതാക്കളില്‍ എല്ലാവരും ആഗ്രഹിക്കുന്നത് പ്രധാനമന്ത്രിമാരാകാന്‍ ആണെന്ന് നരേന്ദ്ര മോദി. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് പ്രതിപക്ഷത്തിനെതിരെ മോദി വിമര്‍ശനമുന്നയിച്ചത്.

Read More: പത്തനംതിട്ടയിലെ അടിയൊഴുക്കുകള്‍; പോളിങ് ശതമാനം വര്‍ധിച്ചത് അനുകൂലമാകുമെന്ന് മുന്നണികള്‍

എല്ലാവരും ലക്ഷ്യം വയ്ക്കുന്നത് പ്രധാനമന്ത്രി സ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ സൂര്യന്‍ അസ്തമിക്കാന്‍ പോകുകയാണെന്നും മമത ബാനര്‍ജിയെ ഉദ്ദേശിച്ച് മോദി പറഞ്ഞു. ദീദിക്ക് ഗുണ്ടകളുടെ ശക്തിയുണ്ടെങ്കില്‍ തങ്ങള്‍ക്കുള്ളത് ഭരണഘടനയുടെ ശക്തിയാണെന്ന് മോദി പറഞ്ഞു. വിദേശത്തേക്ക് പോകുന്നതില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. എന്നാല്‍, ഇന്ത്യയെ കുറിച്ച് ലോകം അറിഞ്ഞത് ഈ വിദേശനയം കൊണ്ടാണെന്നും അത് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നും മോദി പറഞ്ഞു.

Read More: മമതാ ദീദി കുർത്തകൾ വാങ്ങി അയയ്ക്കാറുണ്ട്, ബരാക് ഒബാമ അടുത്ത സുഹൃത്ത്: നരേന്ദ്ര മോദി

ലേലത്തിലൂടെ പ്രധാനമന്ത്രി പദത്തിലെത്താമെന്ന് മമത വിചാരിക്കേണ്ട എന്ന് മോദി പ്രസംഗിച്ചു. 130 കോടി ജനങ്ങളുടെ അനുഗ്രഹമാണ് പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടം പൂര്‍ത്തിയായെങ്കിലും പ്രതിപക്ഷത്തിനെതിരെ വിമര്‍ശനങ്ങളും പരിഹാസവുമായി കളം നിറഞ്ഞിരിക്കുകയാണ് മോദി. എല്ലാ വേദികളിലും പ്രതിപക്ഷ സഖ്യത്തിനെതിരെ മോദി ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook