വ്ളാദിവസ്തോക്: പ്രത്യേകം സജ്ജമാക്കിയ സോഫയില്‍ ഇരിക്കാന്‍ മടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചാമത് കിഴക്കന്‍ എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാന്‍ റഷ്യയിലെത്തിയ പ്രധാനമന്ത്രി ഫോട്ടോ സെഷന് സമയത്താണ് സോഫ നിരസിച്ചത്. നരേന്ദ്ര മോദിക്ക് ഇരിക്കാന്‍ പ്രത്യേക തരം സോഫയാണ് സജ്ജീകരിച്ചത്. എന്നാല്‍, ഫോട്ടോ സെഷനായി എത്തിയ മോദി തനിക്ക് മാത്രമായി ഇട്ടിരിക്കുന്ന സോഫ നീക്കാന്‍ ആവശ്യപ്പെട്ടു. ശേഷം എല്ലാവരും ഇരിക്കുന്ന കസേര തന്നെ തനിക്കും മതിയെന്ന് മോദി പറയുകയും ചെയ്തു.
കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഇതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. സോഫ നീക്കിയ ശേഷം കസേര കൊണ്ടുവന്നിടുന്നുണ്ട്. കസേര എത്തിയ ശേഷമാണ് നരേന്ദ്ര മോദി ഇരിക്കുന്നതും ഫോട്ടോ സെഷന് ആരംഭിക്കുന്നതും. പ്രധാനമന്ത്രിയുടെ ലാളിത്യമാണ് ഇത് കാണിക്കുന്നതെന്ന് പറഞ്ഞാണ് പിയൂഷ് ഗോയല്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
PM @NarendraModi जी की सरलता का उदाहरण आज पुनः देखने को मिला, उन्होंने रूस में अपने लिए की गई विशेष व्यवस्था को हटवा कर अन्य लोगों के साथ सामान्य कुर्सी पर बैठने की इच्छा जाहिर की। pic.twitter.com/6Rn7eHid6N
— Piyush Goyal (@PiyushGoyal) September 5, 2019
സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാളിത്യത്തെ വിശദീകരിക്കാന്‍ വാക്കുകളില്ല എന്നെല്ലാം പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും വീഡിയോ പങ്കുവച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് നരേന്ദ്ര മോദി റഷ്യയില്‍ എത്തിയത്.
#WATCH: PM Modi refuses sofa, opts for chair at photo session in Vladivostok, Russia. //t.co/4OhWqDFxzc pic.twitter.com/8vNVJRkc9d
— ANI Digital (@ani_digital) September 6, 2019
റഷ്യയുടെ ഭാഗമായ കിഴക്കന്‍ മേഖലയുടെ വികസനത്തിനായി 100 കോടി ഡോളര്‍ വായ്പ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം റഷ്യയിൽ വച്ച് തന്നെ പ്രഖ്യാപിച്ചിരുന്നു. അഞ്ചാമത് കിഴക്കന്‍ എക്കണോമിക് ഫോറത്തിന്റെ പ്ലീനറി സെഷനിലായിരുന്നു മോദിയുടെ പ്രഖ്യാപനം.
“ഇന്ത്യയും ഫാര്‍ ഈസ്റ്റ് മേഖലയും തമ്മിലുള്ള ബന്ധം വര്‍ഷങ്ങള്‍ പഴയതാണ്. വ്ളാദിവോസ്തകില് കോണ്‍സുലേറ്റ് ആരംഭിച്ച ആദ്യ രാജ്യമാണ് ഇന്ത്യ. സോവിയറ്റ് റഷ്യയുടെ കാലത്ത്, മറ്റ് രാജ്യങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്ന സമയത്തും ഇന്ത്യക്കാര്‍ക്ക് നിയന്ത്രണമുണ്ടായിരുന്നില്ല” മോദി പറഞ്ഞു. “കിഴക്കന്‍ മേഖലയുടെ വികസനത്തിനായി ഇന്ത്യ ഒരു ബില്യണ്‍ യുഎസ് ഡോളര്‍ നല്‍കും. ആക്ട് ഈസ്റ്റ് പോളിസിയുടെ ഭാഗമായി എന്റെ സര്‍ക്കാര്‍ ഈസ്റ്റ് ഏഷ്യയില്‍ വളരെ ക്രിയാത്മകമായി ഇടപെടുന്നുണ്ട്. ഞങ്ങളുടെ സാമ്പത്തിക നയതന്ത്രത്തിലും ഇത് പുതിയ മാനങ്ങള്‍ കൊണ്ടു വരും” മോദി പറഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook