scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

രാഷ്ട്രീയത്തിൽ മോദി എന്റെ ജൂനിയർ, ‘സർ’ എന്നു വിളിക്കുന്നത് പ്രീതിപ്പെടുത്താൻ: ചന്ദ്രബാബു നായിഡു

രാഷ്ട്രീയത്തിൽ മോദി എന്റെ ജൂനിയറാണ്. പക്ഷേ അദ്ദേഹം പ്രധാനമന്ത്രിയായ ശേഷം 10 തവണയെങ്കിലും ‘സർ’ എന്ന് അഭിസംബോധന ചെയ്തിട്ടുണ്ടാവും

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘സർ’ എന്നു വിളിക്കുന്നത് അദ്ദേഹത്തിന്റെ അഹംഭാവത്തെ സന്തോഷിപ്പിക്കാൻ വേണ്ടിയാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു. ആന്ധ്രപ്രദേശിന് കേന്ദ്രത്തിൽനിന്നും പ്രത്യേക പദവി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മോദിയെ സർ എന്നു വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

”മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റനെ ‘മിസ്റ്റർ ക്ലിന്റൻ’ എന്നാണ് അഭിസംബോധന ചെയ്തത്. രാഷ്ട്രീയത്തിൽ മോദി എന്റെ ജൂനിയറാണ്. പക്ഷേ അദ്ദേഹം പ്രധാനമന്ത്രിയായ ശേഷം 10 തവണയെങ്കിലും ‘സർ’ എന്ന് അഭിസംബോധന ചെയ്തിട്ടുണ്ടാവും. സംസ്ഥാനത്തിന്റെ നല്ലതിനുവേണ്ടിയാണ് ഞാനത് ചെയ്തത്. സംസ്ഥാനത്തിന് അദ്ദേഹത്തിന്റെ പക്കൽനിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹത്തിന്റെ അഹംഭാവത്തെ സന്തോഷിപ്പിക്കുന്നതിനുവേണ്ടിയാണ് ‘സർ’ എന്നു വിളിച്ചത്, ചന്ദ്രബാബു നായിഡു പറഞ്ഞു.

ബിജെപിയുമായി 2014 ൽ സഖ്യമുണ്ടാക്കിയത് സംസ്ഥാനത്തിന്റെ നല്ലതിനു വേണ്ടിയായിരുന്നെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ബിജെപി സഖ്യമില്ലാതെ തന്നെ 10 സീറ്റുകൾ അധികം തങ്ങൾക്കു കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡുവിന്റെ പാർട്ടി കേന്ദ്രത്തിൽ എൻഡിഎയുമായുള്ള സഖ്യം കഴിഞ്ഞ വർഷം അവസാനിപ്പിച്ചിരുന്നു. ഗുജറാത്ത് കലാപം ഉണ്ടായപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നരേന്ദ്ര മോദി രാജിവയ്ക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ഞാനാണ്. ആന്ധ്രപ്രദേശിനെ കേന്ദ്രം അവഗണിക്കുന്നതിന്റെ പ്രധാന കാരണം ഇതാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Modi is my junior in politics chandrababu%e2%80%8b naidu