scorecardresearch
Latest News

പരസ്യത്തിന് മോദി സർക്കാർ ചെലവഴിച്ചത് 4343 കോടി രൂപ

പത്ര ദൃശ്യ മാധ്യമങ്ങളിലെയടക്കം പരസ്യങ്ങളുടെ തുകയാണ് പുറത്തുവന്നിരിക്കുന്നത്

narendra modi, narendra modi publicity, modi publicity, publicity on modi govt, modi government advertisement, indian express

ന്യൂഡൽഹി: കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം പരസ്യ പ്രചാരണത്തിന് 4343 കോടി രൂപ ചെലവഴിച്ചതായി റിപ്പോർട്ട്. 2014 മെയ് മാസം മുതലുളള വാർത്താ വിതരണ മന്ത്രാലയത്തിന്റെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്.

പത്ര ദൃശ്യ മാധ്യമങ്ങൾക്ക് പുറമെ ഔട്ട്ഡോർ പരസ്യങ്ങൾക്കായി ചെലവഴിച്ച തുക ഇതിൽ പെടും. രാജ്യത്താകമാനം 4343.26 കോടി രൂപയാണ് ചെലവഴിച്ചത്. 2014 ജൂൺ ഒന്ന് മുതൽ 2017 ഡിസംബർ 7 വരെ പത്രമാധ്യമങ്ങളിലെ പരസ്യത്തിന് മാത്രം 1732 കോടി രൂപയാണ് ചെലവഴിച്ചത്.

ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യത്തിന് 2079.86 കോടി രൂപ ചെലവഴിച്ചു. ഔട്ട്ഡോർ പരസ്യങ്ങൾക്കായി 531.24 കോടി രൂപയാണ് ചെലവഴിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Modi govt has spent rs 4343 crore on publicity rti reveals