ന്യൂഡല്‍ഹി: വനിതാ ദിനമായ മാര്‍ച്ച് എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുക സ്ത്രീകള്‍. മാര്‍ച്ച് എട്ടിന് താന്‍ സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുമെന്ന് മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് ഏറെ ചര്‍ച്ചയായിരുന്നു.
ലക്ഷക്കണക്കിനുപേര്‍ക്ക് പ്രചോദനമാകാന്‍ ഈ നീക്കം സഹായകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ #SheInspiresUs (ഷീഇന്‍സ്പയേഴ്‌സ്അസ്) എന്ന ഹാഷ്ടാഗില്‍ സ്ത്രീകള്‍ സ്വാധീനിച്ച കഥകള്‍ പങ്കുവയ്ക്കാനും മോദി ആവശ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട കഥകള്‍ മോദിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്യും.
Read Also: ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും; ജയറാമിന്റെ പശുസ്നേഹം ക്യാമറയിൽ പകർത്തി കാളിദാസ്
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന നേതാക്കളില്‍ ഒരാളാണ് മോദി. മോദിയെ ട്വിറ്ററില്‍ 53.3 മില്ല്യണും ഇന്‍സ്റ്റാഗ്രാമില്‍ 35.2 മില്ല്യണും യൂട്യൂബില്‍ 4.51 മില്ല്യണും ഫേസ്ബുക്കില്‍ 44.73 മില്ല്യണും ആളുകള്‍ മോദിയെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പിന്തുടരുന്നുണ്ട്.
This Women’s Day, I will give away my social media accounts to women whose life & work inspire us. This will help them ignite motivation in millions.
Are you such a woman or do you know such inspiring women? Share such stories using #SheInspiresUs. pic.twitter.com/CnuvmFAKEu
— Narendra Modi (@narendramodi) March 3, 2020
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook