ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ട്യൂബ്ലൈറ്റ്’പരാമർശത്തിന് കുറിയ്ക്കു കൊള്ളുന്ന മറുപടിയുമായി മുൻ കോൺഗ്രസ് പ്രസിഡന്റും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. മോദി പെരുമാറുന്നത് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ പോലെയല്ലെന്ന് രാഹുൽ വിമർശിച്ചു.
“സാധാരണയായി ഏതൊരു പ്രധാനമന്ത്രിക്കും ഒരു അന്തസുണ്ട്, പെരുമാറേണ്ട രീതിയുണ്ട്, മാനസികമായ വളർച്ചയും വികാസവുമുണ്ട്. എന്നാൽ നമ്മുടെ പ്രധാനമന്ത്രിയ്ക്ക് ഇതൊന്നുമില്ല,” പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ രാഹുൽ പറഞ്ഞു.
കഴിഞ്ഞ ദിവസം പാർലമെന്റിൽ മോദി പ്രതിപക്ഷത്തെ ഏറെ പരിഹസിച്ചാണ് സംസാരിച്ചത്. “ഞാൻ 30-40 മിനിറ്റായി സംസാരിക്കുന്നു. എന്നാലും വൈദ്യുതി എത്താൻ വളരെയധികം സമയമെടുത്തു. പല ട്യൂബ്ലൈറ്റുകളും ഇതുപോലെയാണ്,” എന്ന മോദിയുടെ പ്രസ്താവന എൻഡിഎം അംഗങ്ങൾക്കിടയിലും ചിരി പടർത്തി. രാഹുൽ ഗാന്ധി തന്റെ സീറ്റിൽ നിന്നെഴുന്നേറ്റ് തൊഴിലില്ലായ്മയെ കുറിച്ച് ചോദ്യം ചെയ്യുമ്പോഴായിരുന്നു മോദിയുടെ പ്രസ്താവന.
The orchestrated ruckus in Parliament today was designed to prevent me from questioning the Govt. The youth of
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook