scorecardresearch

മോദിക്ക് ചരിത്രം മനസ്സിലാകില്ല; ശ്രദ്ധ തിരിച്ച് വിടുക എന്നതാണ് അദ്ദേഹത്തിന്റെ ജോലി: രാഹുൽ ഗാന്ധി

"നിങ്ങൾക്ക് ജോലി നൽകിയെന്നോ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്നോ മോദിക്ക് പറയാനാവില്ല, അതിനാൽ അയാൾക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കേണ്ടതുണ്ട്," രാഹുൽ പറഞ്ഞു

"നിങ്ങൾക്ക് ജോലി നൽകിയെന്നോ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്നോ മോദിക്ക് പറയാനാവില്ല, അതിനാൽ അയാൾക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കേണ്ടതുണ്ട്," രാഹുൽ പറഞ്ഞു

author-image
WebDesk
New Update
Rahul Gandhi, രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവക്കാരെ തൊഴിൽ, പരിസ്ഥിതി പ്രശ്നങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗോവയിൽ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് ഒരു വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

Advertisment

ഈ ആഴ്ച ആദ്യം പാർലമെന്റിലും വ്യാഴാഴ്ച മപുസയിലെ ഒരു രാഷ്ട്രീയ റാലിയിലും മോദി നടത്തിയ ചില പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.

“രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു ചെങ്കോട്ടയിൽ നിന്ന് പ്രഖ്യാപിച്ചു - ഇന്ന് നിങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രസംഗം യൂട്യൂബിൽ കേൾക്കാം. ഗോവയുടെ മോചനത്തിനായി പോരാടുന്നവരെ സഹായിക്കാൻ സൈന്യത്തെ അയക്കില്ലെന്ന് അദ്ദേഹം ചെങ്കോട്ടയിൽ നിന്ന് പറഞ്ഞു. അതായത് നിങ്ങൾക്കറിയാം, നിങ്ങളുടെ ജോലി അറിയാം, മരിക്കുകയാണെങ്കിൽ അങ്ങനെ, ജീവിക്കുകയാണെങ്കിൽ അങ്ങനെ. അതാണോ വഴി? കോൺഗ്രസ് മുമ്പ് ചിന്തിച്ചത് അങ്ങനെയാണ്, ഇന്നും ഇങ്ങനെയാണ് ചിന്തിക്കുന്നത്," എന്നായിരുന്നു മോദിയുടെ പരാമർശം.

മർഗോവിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഗാന്ധി ഇതിന് മറുപടി നൽകിയത്. “പ്രധാനമന്ത്രിക്ക് ഇന്ന് നിങ്ങളുടെ അടുത്ത് വന്ന് (ഗോവക്കാരുടെ) ഞാൻ നിങ്ങൾക്ക് ജോലി നൽകി, ഞാൻ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചു, നിങ്ങളുടെ കഴിഞ്ഞ സർക്കാർ മോഷ്ടിച്ചു എന്നൊക്കെ പറയാൻ കഴിയില്ല. അയാൾക്ക് അത് പറയാൻ കഴിയില്ല, അതിനാൽ അയാൾക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ പണി ശ്രദ്ധ തിരിക്കുക എന്നതാണ്. നിങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് നിങ്ങളെ അകറ്റുക എന്നതാണ് അദ്ദേഹത്തിന്റെ പണി . ഈ വിഷയത്തിൽ സ്വാതന്ത്ര്യ സമര സേനാനികൾ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്, ഈ വിഷയത്തിൽ അക്കാദമിക് വിദഗ്ധർ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. അന്നത്തെ ചരിത്രം പ്രധാനമന്ത്രിക്ക് മനസ്സിലാകുന്നില്ല എന്നതാണ് സങ്കടകരമായ വസ്തുത. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് വിശദമായി മനസ്സിലാകുന്നില്ല," രാഹുൽ പറഞ്ഞു.

Advertisment

Also Read: ഹിജാബ് വിവാദം വലിയ തോതില്‍ വ്യാപിപ്പിക്കരുത്: സുപ്രീം കോടതി

ഫെബ്രുവരി 4 ന്, ഗാന്ധിയുടെ സാന്നിധ്യത്തിൽ, കോൺഗ്രസിന്റെയും അതിന്റെ സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയുടെയും (ജിഎഫ്‌പി) സ്ഥാനാർത്ഥികൾ വിശ്വസ്തതയുടെ പ്രതിജ്ഞയെടുത്തു. കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം മറ്റൊരു പാർട്ടിയിലേക്ക് കൂറുമാറില്ലെന്ന് സത്യവാങ്മൂലത്തിൽ അവർ ഒപ്പുവച്ചു. ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഈ പ്രതിജ്ഞയെ പരിഹസിക്കുകയും പാർട്ടി തന്നെ വിശ്വസിക്കുന്നില്ലെങ്കിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ വോട്ടർമാർ എങ്ങനെ വിശ്വസിക്കുമെന്ന് കോൺഗ്രസ് പാർട്ടിയോർ് ചോദിക്കുകയും ചെയ്തിരുന്നു.

“ആ ചടങ്ങ് സന്നദ്ധതയുടെ പ്രകടനമായിരുന്നു. ഞങ്ങളുടെ സ്ഥാനാർത്ഥികളെ ഞങ്ങൾ വിശ്വസിക്കുന്നില്ല എന്നല്ല ഇതിനർത്ഥം. സത്യസന്ധതയുള്ളവരും സർക്കാർ രൂപീകരിക്കാൻ പ്രവർത്തിക്കാൻ പോകുന്നവരുമായ ഒരു കൂട്ടം സ്ഥാനാർത്ഥികൾ ഞങ്ങളുടെ പക്കലുണ്ടെന്ന് ഞങ്ങൾക്ക് തോന്നുന്നു, ഇത് ഒരു പ്രകടനമാണ്, ”രാഹുൽ ഗാന്ധി പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആവശ്യം വന്നാൽ കോൺഗ്രസ് എഎപിയുമായോ ടിഎംസിയുമായോ സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തിനും രാഹുൽ ഗാന്ധി മറുപടി പറഞ്ഞു. “ഭൂരിപക്ഷം നേടുന്നതിൽ കോൺഗ്രസിന് പ്രശ്നമുണ്ടാവില്ല. ഞങ്ങൾ എളുപ്പത്തിൽ ഭൂരിപക്ഷത്തിന് മുകളിൽ എത്തും,” ഗാന്ധി പറഞ്ഞു.

വിജയിച്ചിട്ടും മറ്റ് പാർട്ടികളിലേക്ക് കൂറുമാറിയ ഒരു എംഎൽഎമാരെയും തിരിച്ചെടുക്കില്ലെന്ന കോൺഗ്രസ് തീരുമാനത്തെ ഗാന്ധി ന്യായീകരിച്ചു. "ഗോവയിലെ ജനങ്ങൾ അവർക്ക് കൂറുമാറിയവരെ ആവശ്യമില്ലെന്ന് പറഞ്ഞു, ഞങ്ങൾ പൂർണ്ണഹൃദയത്തോടെ അത് അംഗീകരിച്ചു... കൂറുമാറിയവരെക്കുറിച്ചുള്ള തീരുമാനം തെറ്റല്ല. അത് 100 ശതമാനം ശരിയാണ്.”

ബിജെപിയുടെ പ്രകടന പത്രികയിൽ പരിസ്ഥിതി എന്ന വാക്ക് പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

“ഗോവയെ കൽക്കരി കേന്ദ്രമാക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഇത് ഗോവയിലെ ജനങ്ങളുടെ താൽപ്പര്യമല്ല. ഇത് ഗോവയിലെ ജനങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നില്ല, അതിനാൽ ഞങ്ങൾ ഈ മൂന്ന് പദ്ധതികൾക്കും എതിരാണ്.... പദ്ധതികളുടെ ആശയത്തെ ഞങ്ങൾ ചെറുക്കും. കാർഷിക നിയമങ്ങളെ എതിർത്തതുപോലെ, പദ്ധതികളുടെ ആശയത്തെ ഞങ്ങൾ ചെറുക്കും," രാഹുൽ പറഞ്ഞു.

അയൽ സംസ്ഥാനമായ കർണാടകയിലെ ഹിജാബ് വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, മറുപടി നൽകാൻ വിസമ്മതിച്ച ഗാന്ധി, ഗോവയിലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് സംസാരിക്കാം എന്ന് പറഞ്ഞു. "ഇന്ന് എന്റെ ശ്രദ്ധ ഗോവ തിരഞ്ഞെടുപ്പിലാണ്. ഇഷ്യൂ എ അല്ലെങ്കിൽ ഇഷ്യൂ ബി വഴി ശ്രദ്ധ തിരിക്കുന്ന നിങ്ങളുടെ കെണിയിൽ ഞാൻ വീഴാൻ പോകുന്നില്ല. ഞാൻ വളരെ വ്യക്തതയിലാണ്. ഗോവയിലെ ജനങ്ങളുമായി സംവദിക്കാനാണ് ഞാൻ ഇവിടെ വന്നത്," രാഹുൽ പറഞ്ഞു.

Rahul Gandhi Goa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: