ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെത്തുടർന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി 130 കോടി ഇന്ത്യക്കാരുടെ ജീവൻ രക്ഷിച്ചതിന് നരേന്ദ്ര മോദി സർക്കാരിനെ ലോകം മുഴുവൻ അഭിനന്ദിച്ചുവെന്ന് ബിജെപി മേധാവിയും മുൻ ആരോഗ്യ മന്ത്രിയുമായ ജെ പി നദ്ദ.ഡൽഹിയിൽ നിന്ന് വീഡിയോ കോൺഫറൻസിങ്ങ് വഴി ഝാർഖണ്ഡ് ബിജെപി നിർവാഹകസമിതി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് അമേരിക്കയെയും യുകെയെയും പോലുള്ള രാജ്യങ്ങൾക്ക് ധാരണയില്ലാത്ത സമയത്താണ്, ‘ജീവിതം സമ്പത്താണ്’ എന്ന മുദ്രാവാക്യമുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതെന്ന് നദ്ദ അഭിപ്രായപ്പെട്ടു. “യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു, അതിന്റെ ഫലമായി ഇപ്പോൾ 11 ലക്ഷം കോവിഡ് -19 ടെസ്റ്റുകൾ പ്രതിദിനം നടത്തുന്നു, മാർച്ചിൽ ഇത് വെറും 15 ആയിരുന്നു,” അദ്ദേഹം പറഞ്ഞു.

Read More: Explained: കോവിഡ് ബാധിതരുടെ എണ്ണത്തിൽ ബ്രസീലിനെയും മറികടന്ന് ഇന്ത്യ; 41 ലക്ഷത്തിലധികം രോഗബാധിതർ

കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന്റെ പ്രാരംഭ ഘട്ടത്തിൽ ഇന്ത്യയിൽ വെന്റിലേറ്ററുകൾ നിർമ്മിച്ചിട്ടില്ല, എന്നാൽ ഇപ്പോൾ രാജ്യത്ത് മൂന്ന് ലക്ഷം വെന്റിലേറ്ററുകൾ ഉത്പാദിപ്പിച്ചിട്ടുണ്ടെന്നും നദ്ദ പറഞ്ഞു. ഇന്ത്യയിൽ പ്രതിദിനം 4.5 ലക്ഷം പിപിഇ കിറ്റുകൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും രാജ്യം 30 ഓളം രാജ്യങ്ങളിലേക്ക് ക്ലോറോക്വിൻ ഗുളികകൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധികൾക്കിടയിൽ ദരിദ്രരുടെ ക്ഷേമപദ്ധതികൾക്കായി കേന്ദ്രം ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെന്നും നദ്ദ പറയുന്നു.

Read More: Explained: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഗതി നിർണയിക്കുക ഈ രണ്ട് ഘടകം

“ഗരിബ് കല്യാൺ യോജന പ്രകാരം നവംബർ വരെ 80 കോടിയിലധികം ആളുകൾക്ക് സൗജന്യമായി ഭക്ഷണം നൽകുമെന്നും 8.5 കോടി കർഷകർക്ക് രണ്ട് ഘട്ടങ്ങളിലായി ക്യാഷ് ബെനിഫിറ്റ് ലഭിച്ചു. 1,500 രൂപ വീതം ജന ധൻ യോജനയുടെ ഗുണഭോക്താക്കൾക്ക് കൈമാറി. ഉജ്വല പദ്ധതി പ്രകാരം പാവപ്പെട്ടവർക്ക് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകി,” നദ്ദ പറയുന്നു. ആത്മ നിർഭർ ഭാരത് ക്യംപയിന് കീഴിൽ രാജ്യത്തെ സാമ്പത്തിക രംഗത്ത് സ്വീകരിച്ച നടപടികളെക്കുറിച്ച് ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ പോലും പ്രധാനമന്ത്രിയെ പ്രശംസിച്ചുവെന്നും നദ്ദ പറഞ്ഞു.

Read More: Entire world lauded Modi govt for saving 130 crore lives by imposing lockdown: JP Nadda

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook