ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. ‘മോദി ബാബയും 40 കളളന്മാരും’ വിജയ് മല്യയെ രാജ്യം വിടാന്‍ സഹായിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ‘ഞാനും ചൗക്കിദാര്‍’ എന്ന മോദിയുടെ ക്യാംപെയിനിനെ പരിഹസിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം.

Read: കാവല്‍ സമ്പന്നര്‍ക്ക് മാത്രം; മോദിയുടെ ‘ഞാനും കാവല്‍ക്കാരന്‍’ പ്രചരണത്തെ പരിഹസിച്ച് പ്രിയങ്ക

‘മോദി സര്‍ക്കാരിന് ജനങ്ങളുടെ വിശ്വാസം നഷ്ടമായെന്നതാണ് യാഥാര്‍ത്ഥ്യം. വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിച്ച കാവല്‍ക്കാരന്‍ കളളനാണ്. ആ കളളനാണ് നീരവ് മോദിയേയും ലളിത് മോദിയേയും നാട് വിടാന്‍ സഹായിച്ചത്. രാജ്യത്തെ പണക്കാരെ കൊണ്ട് പാവങ്ങളെ കൊളളയടിപ്പിച്ച കാവല്‍ക്കാരന്‍ കളളനാണ്,’ സുര്‍ജേവാല പറഞ്ഞു.

Read: ‘ഇന്ത്യ ഒന്നാകെ പറയുന്നു, കാവല്‍ക്കാരന്‍ കള്ളനാണ്’; മോദിക്കെതിരെ തിരിച്ചടിച്ച് രാഹുല്‍

‘മോദി ബാബയ്ക്കും 40 കളളന്മാര്‍ക്കും ഈ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാനായിട്ടില്ല. ഇതു കൊണ്ടാണ്ട് അവര്‍ ട്വിറ്ററില്‍ പേര് മാറ്റിക്കളിക്കുന്നത്. സ്വയം ബ്രാന്‍ഡ് ചെയ്യാനായി കൂടെ കൂടെ മുദ്രാവാക്യം മാറ്റുകയാണ് മോദി. തന്റെ പരാജയം മറച്ച് വയ്ക്കാനാണ് അദ്ദേഹം ഇങ്ങനെ ബ്രാന്‍ഡ് ചെയ്യുന്നത്. 100 ദിവസം കൊണ്ട് കളളപ്പണം തിരികെ കൊണ്ടു വരുമെന്നാണ് 2013ല്‍ അദ്ദേഹം പറഞ്ഞത്. 15 ലക്ഷം രൂപ ഓരോ അക്കൗണ്ടിലും നിക്ഷേപിക്കുമെന്നും പറഞ്ഞു. അച്ഛാ ദിന്‍ വരുമെന്നായിരുന്നു മറ്റൊരു വാഗ്‌ദാനം. എന്നാല്‍ ഒന്നും സംഭവിച്ചില്ല,’ സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook