അംറേലി: അമിതാഭ് ബച്ചനെക്കാൾ മികച്ച നടനാണ് നരേന്ദ്ര മോദിയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. സാധാരണ ഒരു നടൻ കരയുന്ന രംഗം അഭിനയിക്കുന്നതിനു മുൻപായി കണ്ണിൽ കോൺടാക്ട് ലെൻസ് വയ്ക്കാറുണ്ട്. കുറച്ചു കഴിയുമ്പോൾ കണ്ണിൽനിന്നും കണ്ണുനീർ വരും. എന്നാൽ നരേന്ദ്ര മോദിക്ക് കരയുന്നതിന് കോൺടാക്ട് ലെൻസിന്രെ ആവശ്യമില്ലെന്നും അല്ലാതെ തന്നെ അദ്ദേഹം കരയുന്നതായി അഭിനയിക്കുമെന്നും രാഹുൽ പറഞ്ഞു. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

തിരഞ്ഞെടുപ്പിന് 2-3 ദിവസങ്ങൾക്കു മുൻപ് ഈ നടനിൽനിന്നും (നരേന്ദ്ര മോദി) കണ്ണുനീർ വരുന്നത് നിങ്ങൾക്ക് കാണും. മോദി എല്ലാറ്റിനെക്കുറിച്ചും പറയുന്നു, എന്നാൽ ഗുജറാത്തിലെ കർഷകർക്ക് അവരുടെ ഉൽപ്പാദനത്തിന് കിട്ടിയ തുക എത്രയെന്നോ, കർഷകരുടെ വായ്പ എഴുതി തളളിയത് എത്രയെന്നോ എന്നതിനെക്കുറിച്ചൊന്നും സംസാരിക്കുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

ഇവിടെയുളള എല്ലാ സമുദായങ്ങളും സർക്കാരിതെനിരെ ശബ്ദമുയർത്തുന്നുണ്ട്. എന്നാൽ ഗുജറാത്തിൽ ശബ്ദമുയർത്തിയാൽ ജനങ്ങൾക്ക് മർദ്ദനവും ബുളളറ്റുകളും ആയിരിക്കും നേരിടേണ്ടി വരികയെന്നും രാഹുൽ പറഞ്ഞു. താൻ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മോദി മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയാണെന്നും രാഹുൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ