Latest News
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

മൊഡേണ വാക്സിൻ ഗുരുതരമായ കോവിഡ് ബാധയെ തടയും; വലിയ രീതിയിൽ സംരക്ഷണം നൽകുന്നുവെന്ന് കണക്കുകൾ

അടിയന്തര ഉപയോഗത്തിന് എഫ്‌ഡിഎ വെള്ളിയാഴ്ച അംഗീകാരം നൽകിയേക്കും

Moderna vaccine, coronavirus vaccine, moderna pfizer covid vaccine, moderna vaccine efficacy rate, മൊഡേണ, കോവിഡ്, ie malayalam

യുഎസ് മരുന്നുനിർമാതാക്കളായ മൊഡേണ നിർമിച്ച കോവിഡ്-19 വാക്സിൻ ഗുരുതരമായ ബാധയെ വളരെയധികം തടയുന്നതായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ) പുറത്തുവിട്ട കണക്കുകൾ. ചൊവ്വാഴ്ചയാണ് ഈ കണക്കുകൾ പ്രസിദ്ധീകരിച്ചത്. വാക്സിൻ മുതിർന്നവർക്ക് വളരെയധികം സംരക്ഷണം നൽകുന്നുവെന്നും കോവിഡ്-19 ന്റെ ഗുരുതരമായ കേസുകൾ തടയുന്നുവെന്നും ഈ വിവരങ്ങൾ വ്യക്തമാക്കുന്നു.

ആശ്വാസകരമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, വെള്ളിയാഴ്ച വാക്സിൻ ഉപയോഗിക്കുന്നതിന് അടിയന്തര അംഗീകാരം നൽകാൻ ഏജൻസി ഉദ്ദേശിക്കുന്നുവെന്ന് എഫ്ഡി‌എയുടെ പദ്ധതികളെക്കുറിച്ച് അടുത്തറിയാവുന്നവർ പറഞ്ഞു. അംഗീകാരം ലഭിച്ചാൽ ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് അടുത്ത ആഴ്ച്ചയോടെ രണ്ടാമത്തെ കൊറോണ വൈറസ് വാക്സിൻ ലഭ്യമാക്കും. നേരത്തെ ഫൈസർ വാക്സിനിന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് അനുമതി നൽകിയിരുന്നു.

Read More: സ്പുട്നിക് വി കോവിഡ് വാക്സിന് 91.4 ശതമാനം ഫലപ്രാപ്തിയെന്ന് റഷ്യ

30,000 പേർ പങ്കെടുത്ത ഒരു പരീക്ഷണത്തിൽ മോഡേണയുടെ വാക്സിൻ 94.1ശതമാനം ഫലപ്രാപ്തി കാണിച്ചതായി എഫ്ഡി‌എയുടെ അവലോകനം സ്ഥിരീകരിക്കുന്നു. പനി, തലവേദന, ക്ഷീണം എന്നിവ ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾ ഉണ്ടെങ്കിലും അപകടകരമല്ലെന്ന് ഏജൻസി കണ്ടെത്തി.

യുഎസിൽ കോവിഡ് വ്യാപനം കുതിച്ചുയരുകയും രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണ് മൂന്ന് ലക്ഷം കടക്കുകയും ചെയ്ത സമയത്താണ് മൊഡേണ വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച പ്രതീക്ഷ നൽകുന്ന വാർത്ത.

ഒരു പൊതു വിവര വിശകലന പരിപാടിയുടെ ആദ്യ പടിയായാണ് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ഈ വിവരങ്ങൾ ചർച്ച ചെയ്യാൻ വിദഗ്ധരുടെ ഒരു സ്വതന്ത്ര ഉപദേശക സമിതി വ്യാഴാഴ്ച ഒരു ദിവസത്തെ യോഗം ചേരും. അടിയന്തപ അംഗീകാരം നൽകുന്നതിന് ശുപാർശ ചെയ്യണമോ എന്ന് വോട്ടുചെയ്യുന്നതിന് മുമ്പ് മോഡേണ, എഫ്ഡി‌എ ശാസ്ത്രജ്ഞർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നുള്ള പ്രതികരണങ്ങൾ ശേഖരിക്കും. അടിയന്തര അനുമതിക്ക് പാനൽ അതെ എന്ന് വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഫ്ഡി‌എ സാധാരണയായി വിദഗ്ദ്ധരുടെ ശുപാർശകൾ അനുസരിച്ചാണ് തീരുമാനം കൈക്കൊള്ളാറ്.

Read More: ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ജനുവരിയിൽ തുടങ്ങാനായേക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ

അനുമതി ലഭിച്ചാൽ ഏകദേശം 60 ലക്ഷം ഡോസുകളുടെ വിതരണം അടുത്തയാഴ്ച ആരംഭിക്കാനിടയുണ്ട്. വെള്ളിയാഴ്ച കൊറോണ വൈറസ് വാക്സിൻ വികസിപ്പിച്ച കമ്പനികളായ ഫൈസറും ബയോ എൻ‌ടെക്കും ഇതിനകം ദശലക്ഷക്കണക്കിന് ഡോസുകൾ വിതരണം ചെയ്തു. 95% ഫലപ്രാപ്തി നിരക്ക് ഉള്ള ഫൈസർ-ബയോ‌ടെക് വാക്സിൻറെ ആദ്യ ഷോട്ടുകൾ‌ ആരോഗ്യ പ്രവർത്തകർ‌ക്ക് തിങ്കളാഴ്ചയാണ് ലഭിച്ചത്.

2021 ന്റെ ആദ്യ പാദത്തിൽ മൊത്തം 200 ദശലക്ഷം ഡോസുകൾ എത്തിക്കുന്നതിനായി യുഎസ് ഫെഡറൽ സർക്കാർ മോഡേണയും ഫൈസറുമായി കരാറുകളിൽ ഒപ്പുവച്ചിരുന്നു. രണ്ട് വാക്സിനുകൾക്കും രണ്ട് ഡോസുകൾ ആവശ്യമുള്ളതിനാൽ, ഈ കരാറുകൾ 100 ദശലക്ഷം ആളുകൾക്ക് പ്രയോജനകരമാവും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Moderna vaccine highly protective prevents severe covid 19 data show

Next Story
പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പ്രധാനമന്ത്രിFarm laws protest, farmers protest India, Modi farmers protest, Modi Gujarat farmers, Modi farmers interaction, Farmers protest news, Farmers protest delhi latest news
The moderation of comments is automated and not cleared manually by malayalam.indianexpress.com