scorecardresearch

കോവിഡ് വാക്‌സിന്‍ പേറ്റന്റ് ലംഘിച്ചെന്ന് ആരോപണം; ഫൈസറിനെതിരെ കേസുമായി മൊഡേണ

2010നും 2016നും ഇടക്ക് മൊഡേണ സമര്‍പ്പിച്ച പേറ്റന്റുകള്‍ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഫൈസറും ബയോടെകും ഉപയോഗിച്ചുവെന്നാണ് ആരോപണം

കോവിഡ് വാക്‌സിന്‍ പേറ്റന്റ് ലംഘിച്ചെന്ന് ആരോപണം; ഫൈസറിനെതിരെ കേസുമായി മൊഡേണ

പേറ്റന്റ് ലംഘനം ആരോപിച്ച് ഫൈസറിനും ഫൈസററിന്റെ ജര്‍മ്മന്‍ പങ്കാളിയായ ബയോടെക്കിനുമെതിരെ കേസ് നല്‍കി മൊഡേണ. മഹാമാരിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൊഡേണ വികസിപ്പിച്ച സാങ്കേതികവിദ്യ പകര്‍ത്തിയെന്നാണ് പരാതി. പേറ്റന്റ് ലംഘന പരാതിയില്‍ ഫൈസറിന്റെ 1.4 ശതമാനം ഓഹരികളും ബയോഎന്‍ടെകിന്റെ രണ്ട് ശതമാനം ഓഹരികളും ഇടിഞ്ഞു. മസാച്യുസെറ്റ്സിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലും ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലെ റീജിയണല്‍ കോടതിയിലും നഷ്ടപരിഹാരം ആവശ്യപ്പെടുന്ന കേസ് ഫയല്‍ ചെയ്തതായി മൊഡേണ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

”കോവിഡ്-19 മഹാമാരിക്ക് മുമ്പുള്ള ദശാബ്ദത്തില്‍ ഞങ്ങള്‍ തുടക്കമിട്ടതും കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചതും പേറ്റന്റ് നേടിയതുമായ നൂതനമായ എംആര്‍എന്‍എ ടെക്നോളജി പ്ലാറ്റ്ഫോമിനെ സംരക്ഷിക്കുന്നതിനാണ് ഞങ്ങള്‍ ഈ കേസുകള്‍ ഫയല്‍ ചെയ്യുന്നത്,” മൊഡേണ ചീഫ് എക്സിക്യൂട്ടീവ് സ്റ്റെഫാന്‍ ബാന്‍സല്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൊറോണ വൈറസിനെതിരെ മൊഡേണ സ്വന്തമായും ഫൈസറും ബയോഎന്‍ടെകും സംയുക്തമായി വികസിപ്പിച്ച വാക്‌സിനുകളുമാണ് നോവല്‍ കൊറോണ വൈറസിനെതിരെയുള്ള ആദ്യത്തെ രണ്ട് വാക്‌സിനുകള്‍. 2010നും 2016നും ഇടക്ക് മൊഡേണ സമര്‍പ്പിച്ച പേറ്റന്റുകള്‍ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഫൈസറും ബയോടെകും ഉപയോഗിച്ചുവെന്നാണ് ആരോപണം. മൊഡേണയുടെ എംആര്‍എന്‍എ ടെക്‌നോളജിയുമായി ബന്ധപ്പെട്ട പേറ്റന്റുകളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതെന്നാണ് പരാതി. മൊഡേണ അവരുടെ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് എംആര്‍എന്‍എ സാങ്കേതികവിദ്യയായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Moderna sues pfizer biontech infringement covid 19 vaccine