scorecardresearch
Latest News

കുറഞ്ഞ ഡോസ് കോവിഡ് വാക്സിൻ ആറ് വയസ്സ് മുതലുള്ള കുട്ടികളിൽ ഫലപ്രദം; അവകാശ വാദവുമായി മൊഡേണ

ഈ വാക്സിൻ ഡോസ് കുട്ടികളിൽ സുരക്ഷിതമാണെന്നും മരുന്നു കമ്പനി അവകാശപ്പെട്ടു

Omicron, covid 19, coronavirus, covid boosters, precautionary dose, european union, omicron news, latest news, malayalam news, latest malayalam news, indian express malayalam, ie malayalam

തങ്ങളുടെ കോവിഡ് -19 വാക്‌സിന്റെ കുറഞ്ഞ ഡോസ് ആറ് മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ ഫലപ്രദമെന്ന അനുമാനത്തിലെത്തിയതായി വാക്സിൻ നിർമാതാക്കളായ മോഡേണ. ഈ വാക്സിൻ ഡോസ് കുട്ടികളിൽ സുരക്ഷിതമാണെന്നും മരുന്നു കമ്പനി അവകാശപ്പെട്ടു.

മൊഡേണയുടെ എതിരാളികളായ ഫൈസറിന്റെ കുട്ടികൾക്കായുള്ള വാക്സിൻ ഡോസുകൾ വ്യാപകമായ ഉപയോഗത്തിനുള്ള ഘട്ടത്തിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്. യുഎസിൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ)ആ വാക്സിനിന്റെ ഗുണനിലവാര പരിശോധനകൾ തുടരുകയാണ്. 12 വയസ്സിന് മുകളിലുള്ളവരിലെ ഉപയോഗത്തിന് യുഎസിൽ ഈ വാക്സിന് അനുമതിയും ലഭിച്ചിട്ടുണ്ട്.

എന്നാൽ ഈ പ്രായക്കാർക്കുള്ള വാക്സിൻ നൽകാൻ മോഡേണയ്ക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. എന്നാൽ ചെറിയ കുട്ടികളിൽ കമ്പനി വാക്സിൻ പരീക്ഷിക്കുന്നുണ്ട്.ആറ് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കായി ഒരു മാസത്തെ ഇടവേളയിൽ രണ്ട് ഷോട്ടുകൾ ഗവേഷകർ പരീക്ഷിച്ചു. ഓരോന്നിലും മുതിർന്നവർക്ക് നൽകിയ ഡോസിന്റെ പകുതി വാക്സിൻ അടങ്ങിയിരിക്കുന്നു.

ഷോട്ടുകൾക്ക് ശേഷം വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികൾ കുട്ടികളിൽ വികസിപ്പിച്ചതായി മോഡേണ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

Also Read: വാക്സിന്‍ സ്വീകരിച്ചവരിലെ കോവിഡേതര മരണനിരക്ക് വാക്സിന്‍ സ്വീകരിക്കാത്തവരിലേക്കാള്‍ കുറവ്

പഠനത്തിൽ ആറ് മുതൽ 11 വയസ്സുവരെയുള്ള 4,753 കുട്ടികൾ പങ്കാളികളായി. അവരിൽ പകുതി പേർക്ക് വാക്സിനും ബാക്കി പകുതിക്ക് ഡമ്മി ഷോട്ടും നൽകിയാണ് പരീക്ഷണം നടത്തിയത്. മുതിർന്നവരെപ്പോലെ, വാക്സിനേഷൻ എടുത്ത കുട്ടികൾക്കപം ക്ഷീണം, തലവേദന, പനി, കുത്തിവയ്പ്പ് എടുത്ത സ്ഥലത്തെ വേദന എന്നിവ ഉൾപ്പെടെയുള്ള താൽക്കാലിക പാർശ്വഫലങ്ങൾ ഉണ്ടെന്ന് മോഡേണ പറഞ്ഞു.

പീഡിയാട്രിക് ഡാറ്റ എഫ്ഡിഎയ്ക്കും ആഗോള റെഗുലേറ്റർമാർക്കും ഉടൻ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നതായും മോഡേണ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Moderna says low dose covid kids 6 to 11