ഉയർന്ന ഫലപ്രാപ്തി; കോവിഡ്-19 വാക്സിനിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി മൊഡേണ

ഗുരുതരമായ കേസുകൾ തടയുന്ന കാര്യത്തിൽ വാക്സിൻ 100 ശതമാനം വിജയം കാണിക്കുന്നതായും കമ്പനി പറയുന്നു

covid vaccine, coronavirus vaccine, vaccine for coronavirus, astrazeneca plc, covid astrazeneca plc, astrazeneca plc covid, world news, indian express

യുഎസിലും യൂറോപ്യൻ യൂണിയനിലും അടിയന്തര ഉപയോഗത്തിന് കോവിഡ്-19 വാക്സിൻ ഉപയോഗിക്കുന്നതിന് അനുമതി തേടി യുഎസ് മരുന്നുകമ്പനിയായ മൊഡേണ.

ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലാതെ വാക്‌സിൻ 94.1 ശതമാനം ഫലപ്രദമാണെന്ന് കാണിക്കുന്ന അവസാനഘട്ട പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര ഉപയോഗത്തിന് മൊഡേണ അനുമതി തേടിയത്. ഗുരുതരമായ കേസുകൾ തടയുന്ന കാര്യത്തിൽ വാക്സിൻ 100 ശതമാനം വിജയശം കാണിക്കുന്നതായും മൊഡേണയിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ വർഷം യു‌എസിന്റെ അടിയന്തിര ഉപയോഗ അംഗീകാരം ലഭിക്കാൻ സാധ്യതയുള്ള രണ്ടാമത്തെ വാക്‌സിനായി മോഡേണയുടെ വാക്സിൻ മാറാൻ ഈ അപേക്ഷ സഹായിക്കും. “വളരെ ഫലപ്രദമായ ഒരു വാക്സിനാണ് ഞങ്ങളുടെ പക്കലുള്ളതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അത് തെളിയിക്കാനുള്ള വിവരങ്ങൾ ഇപ്പോൾ ഞങ്ങളുടെ പക്കലുണ്ട്, ”മോഡേണ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടാൽ സാക്സ് ഒരു ടെലിഫോൺ അഭിമുഖത്തിൽ പറഞ്ഞു.

“ഈ മഹാമാരിയെ മറികടക്കുന്നതിൽ പ്രധാന പങ്കുവഹിക്കാനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” സാക്സ് പറഞ്ഞു.

യുഎസ് മരുന്നു കമ്പനിയായ ഫൈസർ ഇൻ കോർപറേറ്റഡ്, ജർമ്മൻ പങ്കാളി ബയോഎൻ‌ടെകുമായി ചേർന്ന് വികസിപ്പിക്കുന്ന അവരുടെ വാക്സിന് 95% ഫലപ്രാപ്തിയുണ്ടെന്ന് അടുത്തിടെ അറിയിച്ചിരുന്നു. കൃത്രിമ മെസഞ്ചർ ആർ‌എൻ‌എ (എം‌ആർ‌എൻ‌എ) എന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതാണ് അവരുടെ വാക്സിൻ. ഫൈസറിന്റെ പ്രഖ്യാപനത്തിന് പിറകെയാണ് മൊഡേണ അവരുടെ വാക്സിനിന്റെ ഫലപ്രാപ്തി സംബന്ധിച്ചും പ്രഖ്യാപനം നടത്തിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Moderna files for us eu emergency authorisation covid 19 vaccine

Next Story
രാഷ്ട്രീയ പ്രവേശനം; തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് രജനികാന്ത്Rajinikanth, Rajinikanth political entry, Rajinikanth health, Rajini Makkal Mandram, Rajini Makkal Mandram meeting, Rajinikanth meeting, Rajinikanth party, Rajinikanth news
The moderation of comments is automated and not cleared manually by malayalam.indianexpress.com