Coronavirus vaccine: അമേരിക്കൻ ബയോടെക് കമ്പനിയായ മോഡേണയും യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്റ്റീവ് ഡിസീസസിലെ (എൻ‌ഐ‌ഐ‌ഡി) ഗവേഷകരും ചേർന്ന് വികസിപ്പിച്ചെടുത്ത പരീക്ഷണാത്മക കോവിഡ് വാക്സിൻ മികച്ച ഫലം കാണിക്കുന്നതായി റിപ്പോർട്ട്. കോവിഡ് വാക്സിനെന്ന നിലയിൽ ഉപയോഗിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കുന്ന ഈ വാക്സിനിന്റെ ഒന്നാംഘട്ട പരീക്ഷണ ഫലം സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. പ്രായമായവരിൽ ശക്തമായ പ്രതിരോധ പ്രതികരണമുണ്ടാവുന്നതിന് വാക്സിൻ സഹായകമായിട്ടുണ്ടെന്ന് ഒന്നാംഘട്ട പരീക്ഷണ ഫലങ്ങൾ വ്യക്തമാക്കുന്നു.

പരീക്ഷണത്തിൽ പങ്കെടുത്ത, 55 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഈ mRNA-1273 വാക്സിൻ നല്ല രീതിയിൽ പ്രവർത്തിച്ചതായി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Read More: Covid-19 Vaccine Tracker, Sept 26: ജോൺസൺ & ജോൺസൺ കോവിഡ് വാക്സിൻ ശക്തമായ പ്രതിരോധ ശേഷിയുണ്ടാക്കുന്നതായി കണ്ടെത്തല്‍

പ്രായമായവർ കോവിഡ്-19 ന്റെ സങ്കീർണതകൾക്ക് കൂടുതൽ ഇരയാകുന്നുവെന്നും പ്രതിരോധ കുത്തിവയ്പ്പ് നടത്തേണ്ട ഒരു പ്രധാന വിഭാഗമാണ് അവർ എന്നും എൻ‌ഐ‌ഐ‌ഡിയിൽ നിന്നുള്ള ഗവേഷകർ പറയുന്നു.

വാക്സിൻ ഈ വിഭാഗത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കുന്നത് അതിന്റെ സുരക്ഷയും കാര്യക്ഷമതയും അളക്കുന്നതിൽ നിർണായക ഭാഗമാണെന്ന് അവർ പറഞ്ഞു.

2020 മാർച്ച് 16 നാണ് ഒന്നാംഘട്ട ട്രയൽ ആരംഭിച്ചത്. ഏകദേശം ഒരു മാസത്തിനുശേഷം പ്രായമായവരെ ഉൾപ്പെടുത്തി ഇത് വിപുലീകരിച്ചു.

ട്രയലിൽ ആരോഗ്യമുള്ള 40 വോളന്റിയർമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. 56 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ള 20 പേരും 71 വയസും അതിൽ കൂടുതലുമുള്ള 20 പേരും അതിൽ ഉൾപ്പെടുന്നു.

Read More: Covid-19 Vaccine Tracker, Sept 25: സെറം ഇൻസ്റ്റിറ്റ‌്യൂട്ടിന്റെ വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിൽ

ഓരോ ഗ്രൂപ്പിലെയും 10 വീതം വോളന്റിയർമാർക്ക് കുറഞ്ഞ അളവിൽ വാക്സിൻ നൽകിയിരുന്നു. ഓരോ പ്രായപരിധിയിലുമുള്ള 10 വീതം പേർക്ക് ഉയർന്ന അളവിലും വാക്സിൻ നൽകി.

ഏകദേശം ഒരു മാസത്തിനുശേഷം, വോളണ്ടിയർമാർക്ക് ഒരേ അളവിൽ രണ്ടാമത്തെ ഡോസ് ഈ വാക്സിൻ നൽകിയതായി ഗവേഷകർ പറഞ്ഞു.

വാക്‌സിനോടുള്ള പ്രതികരണങ്ങൾ കണ്ടെത്തുന്നതിനും പഠനത്തിലുടനീളം സുരക്ഷ വിലയിരുത്തുന്നതിനും വോളണ്ടിയർമാരെ നിരീക്ഷിച്ചിരുന്നതായും അവർ വ്യക്തമാക്കി.

Read More:  Covid-19 Vaccine Tracker, Sept 22: ഇന്ത്യയിൽ നാല് കോവിഡ് വാക്സിനുകൾ പരീക്ഷണത്തിന് തയ്യാറെടുക്കുന്നു: കേന്ദ്രം

ഈ പ്രായമായവരിലും പരീക്ഷണ വാക്സിൻ നന്നായി ഫലം ചെയ്യുന്നുവെന്ന് കണ്ടെത്തിയെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. ചില സന്നദ്ധപ്രവർത്തകർ വാക്സിനേഷനുശേഷം പനിയും ക്ഷീണവും ഉൾപ്പെടെയുള്ള ക്ഷണികമായ പ്രതികൂല ഫലങ്ങൾ അനുഭവിച്ചുവെങ്കിലും മറ്റൊരു പ്രശ്നവുമില്ലെന്നും ഗവേഷകർ പറഞ്ഞു. വാക്സിനേഷനിലൂടെ അവർ നല്ല പ്രതിരോധശേഷി പ്രകടിപ്പിച്ചതായി ശാസ്ത്രജ്ഞർ പറയുന്നു.

പ്രായമായവരിൽ കാണുന്ന വാക്‌സിനോടുള്ള രോഗപ്രതിരോധ പ്രതികരണം ചെറുപ്പക്കാരിൽ കാണുന്നതുമായി താരതമ്യപ്പെടുത്തുമെന്ന് അവർ പറഞ്ഞു.

വാക്സിനേഷന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ നിരീക്ഷിക്കുന്നതിനായി രണ്ടാമത്തെ വാക്സിനേഷനുശേഷം ഏകദേശം ഒരു വർഷത്തോളം ഈ വോളന്റിയർമാരെ നിരീക്ഷിക്കുമെന്നും ഗവേഷകർ പറഞ്ഞു. ഒന്നാംഘട്ട ട്രയലിൽ നിന്നുള്ള ഫലങ്ങൾ നിലവിൽ നടക്കുന്ന മൂന്നാംഘട്ട ട്രയലിന് സഹായകരമാണെന്നും അവർ വ്യക്തമാക്കി.

Read More: Moderna COVID-19 vaccine well-tolerated, generates immune response in older adults: Study

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook