ന്യൂഡൽഹി: രൺബീർ കപൂറിന്റെ ഡോപ്പിൾഗാംഗർ (രൂപ സാദൃശ്യമുള്ളയാൾ) എന്ന പേരിൽ വാർത്താ തലക്കെട്ടുകൾ സൃഷ്ടിച്ച മോഡൽ ജുനൈദ് ഷാ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശ്രീനഗറിലായിരുന്നു അന്ത്യം

“ഞങ്ങളുടെ പഴയ അയൽവാസിയായ നിസ്സാർ അഹമ്മദ് ഷായുടെ മകൻ ജുനൈദ് ഒറ്റരാത്രികൊണ്ട് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു,” എന്ന് കശ്മീരി മാധ്യമപ്രവർത്തകനായ യൂസുഫ് ജമീൽ ട്വീറ്റ് ചെയ്തു.

Read More: നടൻ ധ്രുവ സർജയ്‌ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് പോസിറ്റീവ്

“കാണാൻ ബോളിവുഡ് നടൻ രൺബീർ കപൂറിനെപ്പോലെയായിരുന്നു അദ്ദേഹമെന്ന് ആളുകൾ പറയുന്നു. രോഗിയായ പിതാവിന്റെയും അമ്മയുടെയും മുഴുവൻ കശ്മീരിന്റെയും വലിയ പ്രതീക്ഷയും കരുത്തും രക്ഷയുമായിരുന്നു അദ്ദേഹം, ” യൂസുഫ് ജമീലിന്റെ ട്വീറ്റിൽ പറയുന്നു.

Read More: ഐശ്വര്യയെയും ആരാധ്യയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

28 കാരനായ ജുനൈദ് ഷായും മാതാപിതാക്കളും മുംബൈയിൽ നിന്ന് ഒരുമാസം മുൻപാണ് നാട്ടിലേക്ക് മടങ്ങിയതെന്ന് യൂസുഫ് ജമീൽ പറഞ്ഞു. മുംബൈയിൽ അദ്ദേഹം മോഡലിംഗ് ചെയ്യുകയായിരുന്നെനന്നും അവിടെ അനുപം ഖേർസ് സ്കൂൾ ഓഫ് ആക്റ്റിങ്ങിൽ അദ്ദേഹം ചേർന്നിരുന്നതായാണ് വിവരമെന്നും ജമീലിന്റെ ട്വീറ്റിൽ പറയുന്നു. ജുനൈദിന് ഹൃദയ സംബന്ധമായ അസുഖം മുൻപ് ഉള്ളതായി അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രൺ‌ബീർ കപൂറിനോടുള്ള സാമ്യം ആരാധകർ ശ്രദ്ധിച്ചതിനെ തുടർന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ജുനൈദ് ഷായുടെ ചിത്രങ്ങൾ വൈറലായിരുന്നു. രൺബീറിന്റെ പിതാവും അന്തരിച്ച നടനുമായ റിഷി കപൂറും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

Read More: Model Junaid Shah passes away

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook