ന്യൂഡൽഹി: മോഷണക്കുറ്റം ആരോപിച്ച് 16 വയസ് മാത്രം പ്രായമുളള ആൺകുട്ടിയെ ഡൽഹിയിൽ ആൾക്കൂട്ടം തല്ലിക്കൊന്നു. വീട്ടിൽ കയറി മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദ്ദനം. ഡൽഹിയിലെ മുകുന്ദ്‌പൂരിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്.

ഇവിടെ ഒരു വീടിനുളളിലേക്ക് അതിക്രമിച്ച് കയറിയ ശേഷം വീട്ടുസാധനങ്ങളുമായി കടന്നുകളയാൻ കൗമാരക്കാരനായ കുട്ടി ശ്രമിച്ചെന്നാണ് ആരോപണം. എന്നാൽ ഇത് തടഞ്ഞ നാട്ടുകാർ സംഘം ചേർന്ന് മർദ്ദിക്കാൻ തുടങ്ങി. ആൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കൊലപാതകം നടന്ന ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേർക്കായി തിരച്ചിൽ നടക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook