scorecardresearch

റായ്‌പൂരിലെ മാളിൽ അതിക്രമം; ക്രിസ്മസ് അലങ്കാരങ്ങൾ തകർത്തു

ക്രിസ്മസ് ആഘോഷങ്ങൾ ഹിന്ദു സംസ്‌കാരത്തിന് വിരുദ്ധമാണെന്നും മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചായിരുന്നു ആക്രമണം

ക്രിസ്മസ് ആഘോഷങ്ങൾ ഹിന്ദു സംസ്‌കാരത്തിന് വിരുദ്ധമാണെന്നും മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചായിരുന്നു ആക്രമണം

author-image
WebDesk
New Update
raipur mall

വീഡിയോ ദൃശ്യം

റായ്‌പൂർ: ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്‌പൂരിലെ ഷോപ്പിങ് മാളിൽ അതിക്രമിച്ചു കയറിയ ആൾക്കൂട്ടം ക്രിസ്മസ് അലങ്കാരങ്ങൾ അടിച്ചുതകർത്തു. റായ്‌പൂരിലെ വിധാനസഭ റോഡിലുള്ള അംബുജ മാളിലാണ് സംഭവം. ബജ്‌റംഗ് ദൾ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. മാളിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരുന്ന കൂറ്റൻ ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും മറ്റ് അലങ്കാര വസ്തുക്കളും സംഘം തകർത്തെറിഞ്ഞു. 

Advertisment

Also Read: ബംഗ്ലാദേശ് കലാപം: 17 വർഷങ്ങൾക്കുശേഷം ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ തിരിച്ചെത്തി

'ജയ് ശ്രീറാം' വിളികളുമായി മാളിനുള്ളിലേക്ക് ഇരച്ചുകയറിയ സംഘം അവിടെയുണ്ടായിരുന്ന സന്ദർശകരെ ഭീതിയിലാഴ്ത്തി. ക്രിസ്മസ് ആഘോഷങ്ങൾ ഹിന്ദു സംസ്‌കാരത്തിന് വിരുദ്ധമാണെന്നും മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചായിരുന്നു ആക്രമണം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികൾ അവിടെനിന്നും പോയിരുന്നു. അലങ്കാരങ്ങൾ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Also Read: തമിഴ്‌നാട്ടിൽ ദേശീയപാതയിൽ അപകടം; ബസും കാറുകളും കൂട്ടിയിടിച്ച് ഒൻപത് മരണം

“ഏകദേശം 80-90 പേർ മാളിലേക്ക് ഇരച്ചുകയറി. കഴിഞ്ഞ 16 വർഷമായി മാൾ ഇവിടെ പ്രവർത്തിക്കുന്നുയ ഇത്തരമൊരു സംഭവം ആദ്യമായാണ്. ആൾക്കൂട്ടം ഞങ്ങളെ ഭീഷണിപ്പെടുത്തി. ഞങ്ങൾക്ക് നേരെ ആക്രോശിച്ചു. തുടർന്ന് അലങ്കാരങ്ങൾ തകർത്തു,” പേര് വെളിപ്പെടുത്താത്ത ഒരു മാൾ ജീവനക്കാരൻ പറഞ്ഞു.

Also Read: കർണാടകയിൽ ബസ് ട്രക്കിൽ ഇടിച്ച് തീപിടിച്ചു; 10 മരണം

സംഭവത്തിൽ മാൾ അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റായ്‌പൂർ പോലീസ് അറിയിച്ചു. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് നഗരത്തിലെ മറ്റ് മാളുകളിലും പൊതുസ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Read More: ബിജെപിയുടെ സംഭാവനകളിൽ വ്യക്തികളിൽ നിന്നുള്ളത് 6% താഴെ; കോൺഗ്രസിന് 26 ശതമാനം: റിപ്പോർട്ട് പുറത്ത്

Chathisgarh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: