‘വീട്ടില്‍ വന്ന് ശല്യം ചെയ്യരുത് മേലാല്‍’; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മന്ത്രി എം.എം.മണി

പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ഇതിന് മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

MM Mani, എംഎം മണി Kerala Government, കേരള സര്‍ക്കാര്‍ Pinarayi Vijayan, പിണറായി വിജയന്‍, santhi vanam ശാന്തിവനം

ഇടുക്കി: മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മന്ത്രി എം.എം.മണി. പ്രളയ സമയത്ത് ഡാമുകള്‍ തുറന്നതില്‍ വീഴ്ചയുണ്ടായി എന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് മന്ത്രി ക്ഷുഭിതനായി പ്രതികരിച്ചത്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞ മണി മാധ്യമപ്രവര്‍ത്തകരോട് വീട്ടില്‍ നിന്ന് പോകാനും പറഞ്ഞു.

“എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല. നിങ്ങള് പോ. പോകാന്‍ പറഞ്ഞാല്‍ പോണം. ഞാൻ പ്രതികരിക്കാനില്ലെന്ന് പറഞ്ഞാ പിന്നെ എന്തിനാ ബുദ്ധിമുട്ടിക്കുന്നേ?. നിങ്ങളോട് പറയേണ്ട കാര്യമാണെന്ന് എനിക്ക് തോന്നണം എങ്കിലേ പറയൂ. വീട്ടില്‍ വന്ന് ശല്യം ചെയ്യരുത് മേലാല്‍.”- അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പ്രതികരിച്ചത് ഇങ്ങനെയാണ്.

Read More: ‘മഹാപ്രളയം മനുഷ്യനിര്‍മ്മിതമോ?’; ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

അതേസമയം, പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ഇതിന് മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന് വീഴ്ച പറ്റിയതിന് തെളിവാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണങ്ങള്‍ക്ക് ബലമേകുന്ന റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറിയുടേത്. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിലെ ഡാമുകള്‍ തുറന്നതില്‍ വീഴ്ചയുണ്ടായി എന്ന് അമിക്കസ് ക്യൂറി പറയുന്നത്. ഡാം മാനേജുമെന്റില്‍ പാളിച്ച ഉണ്ടായിട്ടുണ്ടെന്നും ഇതേ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

 

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mm mani shouting journalists flood kerala

Next Story
അരുണാചല്‍പ്രദേശില്‍ കേന്ദ്രം അഫ്‌സ്‌പ ഭാഗികമായി പിന്‍വലിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com