scorecardresearch

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും; പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ഗവർണർ

മഹാ വികാസ് അഘാദിയെന്ന സഖ്യത്തിന് രൂപം നൽകികൊണ്ടുള്ള പ്രമേയവും യോഗം പാസാക്കി

മഹാ വികാസ് അഘാദിയെന്ന സഖ്യത്തിന് രൂപം നൽകികൊണ്ടുള്ള പ്രമേയവും യോഗം പാസാക്കി

author-image
WebDesk
New Update
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും; പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ഗവർണർ

സത്യപ്രതിഞ്ജ ചെയ്ത് നാലു ദിവസത്തിന് ശേഷം ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ ത്രികക്ഷി. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. മുംബൈയിൽ ചേർന്ന ശിവസേന-എൻസിപി-കോൺഗ്രസ് സംയുക്ത യോഗം ഉദ്ധവ് താക്കറെയയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു. മഹാ വികാസ് അഘാദിയെന്ന സഖ്യത്തിന് രൂപം നൽകികൊണ്ടുള്ള പ്രമേയവും യോഗം പാസാക്കി.

Advertisment

അതേസമയം നാളെ ഗവർണർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിട്ടുണ്ട്. എംഎൽഎമാരുടെ സത്യപ്രതിഞ്ജ നാളെ ആരംഭിക്കും. മഹാരാഷ്ട്ര നിയമസഭാ പ്രോടേം സ്പീക്കറായി മുതിർന്ന ബി.ജെ.പി എം.എൽ.എ കാളിദാസ് കൊളാംബ്കറയെ ഗവർണർ നിയമിച്ചു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലികൊടുത്തു.

ഉച്ചയ്ക്ക് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്‌നാവിസും രാജിവച്ചിരുന്നു. വാര്‍ത്താസമ്മേളനത്തിലായിരുന്നു ഫഡ്‌നാവിസിന്‌റെ രാജി പ്രഖ്യാപനം. ബിജെപിയെയാണ് ജനം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുത്തതെന്നും, ശിവസേന വിലപേശിയത് ഉറപ്പ് നല്‍കാത്ത കാര്യത്തിനായിരുന്നുവെന്നും ഫഡ്‌നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പരസ്പരം ചേരാത്ത മൂന്ന് പാർട്ടികളാണ് സർക്കാർ രൂപീകരണത്തിനായി കൈകോർക്കുന്നതെന്ന് ഫഡ്നാവിസ് വിമർശിച്ചു. സ്ഥിരതയുള്ള സർക്കാരുണ്ടാക്കാൻ ത്രികക്ഷി സഖ്യത്തിന് സാധിക്കില്ലെന്നും, മഹാരാഷ്ട്രയിൽ കുതിരക്കച്ചവടത്തിനില്ലെന്നും പറഞ്ഞ ഫഡ്നാവിസ് ഭൂരിപക്ഷമില്ലാത്തതിനാൽ രാജിവയ്ക്കുന്നു എന്നും വ്യക്തമാക്കി. ശക്തമായ പ്രതിപക്ഷമായി മഹാരാഷ്ട്രയിൽ ബിജെപി ഉണ്ടാകുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു. വിശ്വാസ വോട്ടെടുപ്പിന് കാത്തു നിൽക്കാതെയാണ് ഫഡ്നാവിസിന്റെ രാജി.

Advertisment
Ncp Sivasena

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: