Latest News

ശശികലയുടെ അനുയായികളെ കബളിപ്പിച്ച് എംഎല്‍എ മുങ്ങിയത് അതിസാഹസികമായി!

മുന്‍ മന്ത്രി കൂടിയായ ഷണ്‍മുഖനാഥന്‍ ആദ്യം ശശികലയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും പിന്നീട് അപ്രതീക്ഷിതമായി പനീര്‍സെല്‍വം ക്യാമ്പില്‍ എത്തുകയുമായിരുന്നു

ഷണ്‍മുഖനാഥന്‍

ചെന്നൈ: തമിഴ് സിനിമയുടെ തിരക്കഥയെ വെല്ലുന്ന രീതിയിലാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ സംഭവവികാസങ്ങള്‍. എം.എല്‍.എ എസ്.പി ഷണ്‍മുഖനാഥന്‍ ശശികലയുടെ ക്യാംപില്‍ നിന്ന് മുങ്ങിയത് അതിവിദഗ്ധമായി. ബുധനാഴ്ച വൈകുന്നേരം എം.എല്‍.എമാരെ മാറ്റുന്നതിനിടെയാണ് ഷണ്‍മുഖനാഥന്‍ വിദഗ്ധമായി രക്ഷപെട്ടത്.

മറ്റ് എം.എല്‍.എമാര്‍ക്കൊപ്പം ബസില്‍ കയറാന്‍ കാത്ത് നിന്ന ഷണ്‍മുഖനാഥന്‍ തനിക്ക് തലചുറ്റല്‍ അനുഭവപ്പെടുന്നുവെന്നും മരുന്ന് കഴിക്കണമെന്നും പറഞ്ഞാണ് മുങ്ങിയത്. പൊങ്ങിയതാകട്ടെ പനീര്‍സെല്‍വത്തിന്റെ വസതിയിലും. ബസില്‍ കയറാന്‍ നില്‍ക്കുന്ന എം.എല്‍.എമാര്‍ക്ക് കാവല്‍ നിന്നയാളോട് അനുമതി ചോദിച്ച ശേഷമായിരുന്നു അദ്ദേഹം പോയത്. മുന്‍ മന്ത്രി കൂടിയായ ഷണ്‍മുഖനാഥന്‍ ആദ്യം ശശികലയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും പിന്നീട് അപ്രതീക്ഷിതമായി പനീര്‍സെല്‍വം ക്യാമ്പില്‍ എത്തുകയുമായിരുന്നു.

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ 130ഓളം എം.എല്‍.എമാരെയാണ് സംസ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുന്നത്. ഇവരെ പല ഹോട്ടലുകളിലും ഫാം ഹൗസുകളിലുമായാണ് ശശികല പാര്‍പ്പിച്ചിരിക്കുന്നത്. രാത്രി ഗവര്‍ണറെ കാണാന്‍ ശശികല എത്തിയങ്കിലും കൂടെ എംഎല്‍എമാരെ കൊണ്ടു വരേണ്ടെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mla slipped from sasikala camp

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express