സ്റ്റാലിന് എന്ന പേര് തനിക്ക് തന്ന പണിയെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്. റഷ്യയില്‍ വച്ചാണ് പേര് കാരണം തനിക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതെന്ന് എം.കെ.സ്റ്റാലിന് ചെന്നൈയില്‍ പറഞ്ഞു. ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു എം.കെ.സ്റ്റാലിന് ഇക്കാര്യം പറഞ്ഞത്.
1989 ലാണ് സംഭവം. അന്ന് റഷ്യയിലെത്തിയപ്പോള്‍ പേര് കാരണം ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നെന്ന് എം.കെ.സ്റ്റാലിന് പറയുന്നു. വിമാനത്താവളത്തില്‍ വച്ച് തന്നെ പിടിച്ചുനിര്‍ത്തി. പിന്നീട് നിരവധി ചോദ്യങ്ങളാണ് അധികൃതരില്‍ നിന്ന് നേരിടേണ്ടി വന്നത്. പാസ്പോര്‍ട്ട് കാണിച്ച ശേഷമാണ് ഇതുണ്ടായതെന്നും സ്റ്റാലിന് പറയുന്നു.
Read Also: എയിംസിലെ വരാന്ത അടിച്ചുവാരി അമിത് ഷാ; മോദിയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം
റഷ്യയിലേക്ക് പോയപ്പോള്‍ വിമാനത്താവളത്തില്‍ വച്ച് അധികൃതര്‍ തടഞ്ഞുനിര്‍ത്തി. പിന്നീട് പേര് ചോദിച്ചു. പേര് സ്റ്റാലിന് എന്നാണെന്ന് പറഞ്ഞതോടെ എല്ലാവരും തന്നെ നോക്കാന്‍ തുടങ്ങി. പാസ്പോര്‍ട്ട് പരിശോധിക്കുന്നതിനിടെ വിമാനത്താവളത്തിലെ അധികൃതര്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു എന്നും എം.കെ.സ്റ്റാലിന് പറഞ്ഞു. റഷ്യയില്‍ നിരവധി പേര് ജോസഫ് സ്റ്റാലിനെ ഇഷ്ടപ്പെടുന്നില്ല എന്നും പ്രസംഗത്തിനിടെ എം.കെ.സ്റ്റാലിന് പറഞ്ഞു.
റഷ്യന്‍ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന് മരിച്ചത് എം.കെ.സ്റ്റാലിന് ജനിച്ച് നാല് ദിവസത്തിനു ശേഷമാണ്. ജോസഫ് സ്റ്റാലിന്റെ മരണത്തിനു ശേഷമുള്ള അനുശോചന യോഗത്തില്‍ വച്ചാണ് മകന് സ്റ്റാലിന് എന്ന പേരിടുമെന്ന് എം.കരുണാനിധി പ്രഖ്യാപിച്ചത്.