/indian-express-malayalam/media/media_files/uploads/2017/07/election-commission-election-commission-759.jpg)
മിസോറാമിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടണമെന്ന ബിജെപിയുടെ അവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ജെ വി ലൂന സമർപ്പിച്ച അപേക്ഷയിലാണ് കമ്മീഷന്റെ പ്രതികരണം.
നേരത്തെ മിസോറാം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് അവശ്യപ്പെട്ട് പൗര സംഘടനകൾ പ്രക്ഷോഭത്തിലേക്ക് ഇറങ്ങിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായ എസ് ബി ഷാഷങ്കിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഡൽഹിയിലേക്ക് വിളിച്ചു വരുത്തിയതിന് ശേഷം മാത്രമാണ് പ്രതിഷേധത്തിന് അയവ് വന്നത്.
സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ നിലവിൽ മിസോറാമിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടേണ്ട അവശ്യമില്ലെന്ന് ബിജെപി അദ്ധ്യക്ഷനുള്ള മറുപടിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. നവംബർ ഒമ്പത് തന്നെയാകും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി.
മിസോറാം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഛത്തീസ്ഘട്ട്, രാജസ്ഥാൻ, തെലുങ്കാന, മധ്യപ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് നവംബർ മാസം തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 28നാണ് മിസോറാമിൽ തിരഞ്ഞെടുപ്പ്. ഡിസംബർ 11നാണ് ഫലപ്രഖ്യാപനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us