ബംഗളൂരു: കര്‍ണാടകയില്‍ കാണാതായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും തിരികെ എത്തി. എംഎല്‍എ ആയ ആനന്ദ് സിങ് ഇന്നലെ എത്തിയതിന് പിന്നാലെ ഇന്ന് ഉച്ചയോടെ ഭീമാ നായിക്കും തിരികെ എത്തി. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും വ്യക്തമാക്കി.

ഇന്നലെ എത്തിയ ആനന്ദ് സിങ്ങും താന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഭരണം കൈവിട്ടു പോകുമോ എന്ന കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യത്തി​​ന്റെ ആശങ്കക്കാണ് ഇതിലൂടെ​ അൽപം ആശ്വാസമായത്​. തനിക്ക്​ രണ്ട്​ ഫോൺ നമ്പറുകളുണ്ടെന്നും അതിൽ ഒന്ന്​ സ്വിച്ച്​ ​ഓഫ്​ ആയിരുന്നെന്നും ഭിമ നായിക്​ പറഞ്ഞു.

കര്‍ണാടകത്തില്‍ ബിജെപി ഓപ്പറേഷന്‍ താമര സജീവമാക്കിയതോടെ ഇന്നലെ രണ്ട് എംഎല്‍എമാരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. സ്വതന്ത്ര എംഎല്‍എമാരായ എച്ച് നാഗേഷും ആര്‍ ശങ്കറുമാണ് രാജിവെച്ചത്. വനംമന്ത്രിയായിരുന്ന ആര്‍ ശങ്കര്‍ മന്ത്രി സഭാ വികസനത്തില്‍ തഴയപ്പെട്ടിരുന്നു. അതിനിടെ മുംബൈയില്‍ കഴിയുന്ന എംഎല്‍എമാരെ കാണാന്‍ മന്ത്രി ഡികെ ശിവകുമാര്‍ ഇന്ന് അവിടേക്ക് തിരിക്കും. മന്ത്രിമാരായ എംബി പാട്ടീല്‍ സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ടാകും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook