Latest News
ആഷിഖിന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിൽ ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

പാക്കിസ്ഥാനിൽ കാണാതായ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ വിട്ടയച്ചു

പാക്കിസ്ഥാന്റെ ആക്ടിങ് ഹൈക്കമ്മീഷണർ സയ്യിദ് ഹൈദർ ഷായെ ഇന്ത്യ വിളിച്ചുവരുത്തി രണ്ട് മണിക്കൂറിനുള്ളിലാണ് ഉദ്യോഗസ്ഥരെ വിട്ടയച്ചത്

India pakistan, indian diplomats missing, india high commission pakistan, indian diplomats in pakistan, indian diplomats released

ന്യൂഡൽഹി: ഇസ്‌ലാമബാദിൽ കാണാതായ ഇന്ത്യൻ ഉദ്യോഗസ്ഥരെ പാക്കിസ്ഥാൻ അധികൃതർ ഹൈക്കമ്മീഷന് കൈമാറി. തിങ്കളാഴ്ച രാവിലെയാണ് പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ കാണാതായത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും അറസ്റ്റ് ചെയ്യപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ന് വൈകീട്ടോടെയാണ് ഉദ്യോഗസ്ഥരെ ഹൈക്കമ്മീഷന് കൈമാറിയത്.

പാക്കിസ്ഥാന്റെ ആക്ടിങ് ഹൈക്കമ്മീഷണർ സയ്യിദ് ഹൈദർ ഷായെ ഇന്ത്യ വിളിച്ചുവരുത്തി രണ്ട് മണിക്കൂറിനുള്ളിലാണ് ഉദ്യോഗസ്ഥരെ വിട്ടയച്ചത്. ഉദ്യോഗസ്ഥരെ വിട്ടയക്കണമെന്ന് പാക് നയതന്ത്ര പ്രതിനിധിയോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യൻ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം കാൽനടയാത്രക്കാരനെ ഇടിക്കുകയും തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തതിന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാൻ ടിവി ചാനലിന്റെ റിപ്പോർട്ടിൽ അവകാശപ്പെട്ടിരുന്നു.

Read More: ചാരപ്പണി; രണ്ട് പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ഇന്ത്യ

നയതന്ത്ര തലത്തിൽ ഇന്ത്യ പ്രതിഷേധമറിയിച്ച സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനോ ഉപദ്രവിക്കാനോ പാടില്ലെന്ന് ഇസ്ലാമാബാദ് തലസ്ഥാന വികസന അതോറിറ്റി തീരുമാനമെടുത്തെന്നും നയതന്ത്ര കര്യാലയവുമായി ബന്ധപ്പെട്ടവർ പറയുന്നു.

“നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമുള്ള ഉത്തരവാദിത്തം പാക്കിസ്ഥാൻ അധികൃതരുടെ പക്കലുണ്ട്. രണ്ട് ഉദ്യോഗസ്ഥരെയും ഉടൻ തന്നെ ഹൈക്കമ്മീഷനിലേക്ക് തിരിച്ചയക്കാനും അവരുടെ ഔദ്യോഗിക വാഹനം തിരിച്ചു നൽകാനും പാക്കിസ്ഥാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു ” അവർ പറഞ്ഞു.

“രാവിലെ എട്ടുമണിയോടെ എംബസി റോഡിൽ നടക്കുകയായിരുന്ന കാൽനടയാത്രക്കാരനെ ഉദ്യോഗസ്ഥർ ബിഎംഡബ്ല്യു കാർ ഇടിച്ച് ഓടിപ്പോകാൻ ശ്രമിച്ചു” എന്ന് ദൃക്സാക്ഷികൾ പറഞ്ഞതായാണ് ജിയോ ന്യൂസ് റിപ്പോർട്ടിൽ അവകാശപ്പെടുന്നത്.

Read More: അതിർത്തിയിൽ അയവ്; ഇന്ത്യ-ചൈന സൈന്യങ്ങൾ പിന്നോട്ട്

കാൽനടയാത്രികനെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലേക്ക് മാറ്റുകയും വലിയ ആൾക്കൂട്ടം ചേർന്ന് കാർ തടഞ്ഞ് ഉദ്യോഗസ്ഥരെ ഇസ്ലാമാബാദ് പൊലീസിന് കൈമാറിയെന്നും ജിയോ ന്യൂസ് റിപ്പോർട്ടിൽ അവകാശപ്പെടുന്നു.

ഇന്ത്യയുടെ ആക്ടിങ് ഹൈക്കമ്മീഷണർ ഗൗ രവ് അലുവാലിയ ഇസ്‌ലാമബാദിൽ സഞ്ചരിച്ചിരുന്ന വാഹനം ഐ‌എസ്‌ഐ ഉദ്യോഗസ്ഥർ പിന്തുടർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്ന് 10 ദിവസത്തിന് ശേഷമാണ് പുതിയ സംഭവം.

ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉപദ്രവിക്കുകയും അവരുടെ പ്രവർത്തനങ്ങളെ തടയുകയും ചെയ്യുന്ന നടപടി “വ്യവസ്ഥാപിത നയതന്ത്ര മാർഗത്തിലൂടെ നടക്കുന്നതായി” അന്ന് പാക്കിസ്ഥാൻ ഇടപെടലിനെക്കുറിച്ച് ഡൽഹിയിൽ നയതന്ത്ര വിഷയങ്ങളുമായി ബന്ധമുള്ളവർ പറഞ്ഞിരുന്നു.

Read More: ഇന്ത്യ-ചൈന ചർച്ച ഗുണകരമായിരുന്നു, ഇനിയും തുടരും: രാജ്‌നാഥ് സിങ്ങ്

ചാരവൃത്തിയുമായി കുറ്റകൃത്യങ്ങളുടെ പേരിൽ മേയ് 31 ന് ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷന്റെ രണ്ട് ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയിരുന്നു. 2016 ന് ശേഷം ആദ്യമായാണ് ഇത്തരമൊരു സംഭവം നടന്നത്.

അബിദ് ഹുസൈൻ, മുഹമ്മദ് താഹിർ എന്നീ രണ്ട് ഉദ്യോഗസ്ഥരെയായിരുന്നു ഡൽഹി പൊലീസ് പിടികൂടിയത്. പാക്കിസ്ഥാൻ ഉദ്യോഗസ്ഥർ “ഒരു ഇന്ത്യൻ വംശജനിൽ നിന്ന് ഇന്ത്യൻ സുരക്ഷാ സ്ഥാപനത്തിന്റെ രേഖകൾ വാങ്ങി പണവും ഐഫോണും കൈമാറുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്” എന്ന് വിദേശകാര്യ മന്ത്രാലയം അന്ന് പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കിയിരുന്നു. ഇരു രാജ്യങ്ങളും തങ്ങളുടെ ഹൈക്കമ്മീഷണർമാരെ തിരിച്ചുവിളിച്ചിരുന്നു. നിലവിൽ ഡെപ്യൂട്ടി ഹൈക്കമ്മീഷണർമാരാണ് ഹൈക്കമ്മിഷന്റെ ചുമതല വഹിക്കുന്നത്.
2016 ഒക്ടോബറിൽ ഉഭയകക്ഷി ബന്ധം വഷളായതിനെത്തുടർന്ന് ഇരു രാജ്യങ്ങളും ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.

Read More: Two Indian High Commission officials ‘arrested’ in Pakistan released

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Missing and release of indian high commission officials in pakistan

Next Story
ദുർ മന്ത്രവാദിനിയെന്നാരോപിച്ച് 42 കാരിയെയും പെൺമക്കളെയും ആക്രമിച്ചു; ഏഴ് പേർക്കെതിരേ കേസ്women assaulted, women crime, women thrashed, women witch, assault arrests, vadodara news, ahmedabad news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express