ലോക സുന്ദരി പട്ടം നേടിയ ശേഷം മാനുഷി ഛില്ലർ ഇന്ത്യയിൽ മടങ്ങിയെത്തി. മുംബൈ വിമാനത്താവളത്തിലെത്തിയ മാനുഷിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. പരമ്പരാഗത രീതിയില്‍ മാലയിട്ട് തിലകമണിയിച്ചാണ് ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ മാനുഷിയെ രാജ്യം സ്വാഗതം ചെയ്തത്.
മാനുഷിയെ കാണാനും ആശംസകൾ നേരാനുമായി നിരവധി പേരാണ് വിമാനത്താവളത്തിൽ എത്തിയത്. വീട്ടില്‍ മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്നും തനിക്ക് ഇത്രയും വലിയ സ്വീകരണം ഒരുക്കിയതിൽ ഇന്ത്യയോട് നന്ദിയുണ്ടെന്നും മാനുഷി ട്വിറ്ററില്‍ കുറിച്ചു.
17 വർഷത്തിന് ശേഷമാണ് ലോകസുന്ദരി പട്ടം 21 വയസുകാരി മാനുഷി ഛില്ലറിലൂടെ ഇന്ത്യയിലേക്ക് എത്തിയത്. ചൈനയിലെ സന്യ സിറ്റി അരീനയിൽ നടന്ന മത്സരത്തിലാണ് 117 രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികളെ പിന്തള്ളി മാനുഷി ലോകസുന്ദരിപ്പട്ടം ചൂടിയത്. ഹരിയാന സ്വദേശിയാണ് മാനുഷി. മെക്സിക്കോയിൽനിന്നുള്ള ആൻഡ്രിയ മിസ ഫസ്റ്റ് റണ്ണർ അപ്പായും ഇംഗ്ലണ്ടിൽനിന്നുള്ള സ്റ്റെഫാനി ഹിൽ സെക്കൻഡ് റണ്ണർ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
Feels great to be back home 🙂 Thank you #India for such a grand welcome. //t.co/Y8gu3MwJcg
— Manushi Chhillar (@ManushiChhillar) November 26, 2017
ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുന്ന ആറാമത് ഇന്ത്യൻ വനിതയാണ് മാനുഷി ഛില്ലർ. ഇതോടെ ഏറ്റവുമധികം തവണ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ വെനസ്വേലയുമായി പങ്കുവയ്ക്കുന്നു. റീത്ത ഫാരിയ, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ഡയാന ഹെയ്ഡൻ, യുക്ത മുഖി എന്നിവരാണ് ഇതിനു മുന്‍പ് ഇന്ത്യയിൽനിന്നു നേട്ടം കരസ്ഥമാക്കിയ സുന്ദരിമാർ. 2000മാണ്ടിൽ പ്രിയങ്ക ചോപ്രയാണ് അവസാനമായി ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ചത്.
Miss World 2017 Manushi Chhillar arrived in Mumbai, INDIA //t.co/MTVz3o1vkN#MissWorld #MissWorldTime #MissWorld2017 #MW2017 #ManushiChhillar #IndiaWelcomesMissWorld pic.twitter.com/tETXWg1snD
— Miss World 2017 (@MissWorldTime) November 26, 2017
Miss World Manushi Chhillar Grand Welcome At Mumbai Airport… – //t.co/sxJ5kz7c49 pic.twitter.com/IyMWoiHLUj
— gtvnews (@gtvnewslive) November 26, 2017
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook