/indian-express-malayalam/media/media_files/uploads/2023/10/10-5.jpg)
നോട്ടിസ് അയച്ച 20 കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നാലെണ്ണത്തിനെതിരെ പിഴ ചുമത്തിയെന്നും സിസിപിഎ ചീഫ് കമ്മിഷണറുടെ പറഞ്ഞു | ഫൊട്ടോ: പ്രതീകാത്മക ചിത്രം
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് രാജ്യത്തെ മുൻനിര ഉപഭോക്തൃ നിരീക്ഷകരായ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) രാജ്യത്തെ 20 ഐഎഎസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് നോട്ടീസ് അയച്ചു. സിസിപിഎ ചീഫ് കമ്മിഷണർ നിധി ഖാരെയാണ് തിങ്കളാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്. തെറ്റിദ്ധരിപ്പിക്കുന്നതും അതിശയോക്തിപരവുമായ അവകാശവാദങ്ങളുമായി ഐഎഎസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ സിവിൽ സർവീസ് ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നതായി നിധി ഖാരെ ചൂണ്ടിക്കാട്ടി.
അത്തരം പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 2(28) ന്റെ വ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് സിസിപിഎ അവർക്കെതിരെ നോട്ടീസ് അയച്ചതെന്നും ഖാരെ പറഞ്ഞു. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ 2(28) ാം ഉപവകുപ്പ് വകുപ്പ് പ്രകാരം, ഏതെങ്കിലും ഉൽപ്പന്നവുമായോ സേവനവുമായോ ബന്ധപ്പെട്ട് വരുന്ന "തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം" എന്താണെന്ന് നിർവചിക്കുന്നുണ്ട്. പ്രധാനമായും നാല് തരം വിശദീകരണങ്ങളാണ് ഇതിന് കീഴിൽ വരുന്നത്.
ഉൽപ്പന്നത്തെയോ സേവനത്തെയോ തെറ്റായി വിവരിക്കുന്നതാണ് ആദ്യത്തെ നിയമലംഘനം. രണ്ടാമത്തേത്, ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ സ്വഭാവം, പദാർത്ഥം, അളവ്, ഗുണനിലവാരം എന്നിവയെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ, നിർമ്മാതാവ് അല്ലെങ്കിൽ വിൽപ്പനക്കാരൻ അല്ലെങ്കിൽ സേവന ദാതാവ് തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നതാണ്. ഇതൊരു കടുത്ത നിയമലംഘനമാണ്. നാലാമതായി, ഉപഭോക്താവിൽ നിന്ന് പ്രധാനപ്പെട്ട വിവരങ്ങൾ ബോധപൂർവം മറച്ചുവെക്കുന്നതും കുറ്റകരമാണ്.
2022ലെ യുപിഎസ്‌സി പരീക്ഷയിൽ തിരഞ്ഞെടുത്ത 933 ഉദ്യോഗാർത്ഥികളിൽ 682 പേരും പഠിച്ചത് തങ്ങളുടെ സ്ഥാപനത്തിലാണെന്ന് ഒരു ഇൻസ്റ്റിറ്റ്യൂട്ട് തെറ്റായ വാദമുയർത്തിയതായി, ഉദാഹരണ സഹിതം ഖാരെ വിശദീകരിച്ചു. കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് നോട്ടീസ് അയച്ചപ്പോൾ, 682 പേരുടെ കാര്യത്തിൽ സിസിപിഎ വിശദീകരണം തേടി. പരസ്യത്തിൽ പറയുന്ന 673 പേർ ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ മുഴുവൻ സമയ ഉദ്യോഗാർത്ഥികൾ ആയിരുന്നില്ല. യഥാർത്ഥത്തിൽ 9 പേർ മാത്രമാണ് ടെസ്റ്റ് സീരീസ്, ജനറൽ സ്റ്റഡീസ് തുടങ്ങിയ കോഴ്‌സുകളിൽ ചേർന്നിരുന്നത്. 673 പേരും ഇൻസ്റ്റിറ്റ്യൂട്ടിൽ മോക്ക് ഇന്റർവ്യൂ മാത്രമാണ് നടത്തിയത്. ഇക്കാര്യം പരസ്യത്തിൽ വ്യക്തമാക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
രാജ്യത്തെ കോച്ചിങ് വ്യവസായത്തിന്റെ നിലവിലെ വിപണി വരുമാനം 58,088 കോടി രൂപയാണെന്ന് സിസിപിഎ ചീഫ് കമ്മിഷണർ പറഞ്ഞു. പ്രതിവർഷം ഏകദേശം 2 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇത്തരം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ചേരുന്നുണ്ടെന്നും നിധി ഖാരെ പറഞ്ഞു. "നോട്ടിസ് അയച്ചവയിൽ നാല് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും അവയിൽ രണ്ടെണ്ണം പിഴയടച്ചിട്ടുണ്ട്. രണ്ട് ഇൻസ്റ്റിറ്റ്യൂട്ടുകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് ശരിയായ വെളിപ്പെടുത്തൽ വരികയാണെങ്കിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഭവങ്ങൾ കുറവായിരിക്കും. കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കെതിരായ നടപടി വിവിധ ഘട്ടങ്ങളിലാണ്," ഖാരെ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us