scorecardresearch

ന്യൂനപക്ഷ പിന്തുണയില്‍ ആശങ്ക: വര്‍ഗീയ കലാപം, ആരോപണങ്ങളെ ഭയപ്പെട്ട് മമത സര്‍ക്കാര്‍

അക്രമത്തിന്റെ പേരില്‍ ബിജെപിയും തൃണമൂലും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു.

അക്രമത്തിന്റെ പേരില്‍ ബിജെപിയും തൃണമൂലും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു.

author-image
WebDesk
New Update
mamata,tmsc

കൊല്‍ക്കത്ത:സാഗര്‍ദിഗി ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടര്‍ന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് മുസ്ലീം വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ശക്തമാക്കിയ സമയത്താണ് പശ്ചിമ ബംഗാളില്‍ പലയിടത്തും വര്‍ഗീയ കലാപം നടക്കുന്നത്. ബിജെപി ഭരിക്കുന്ന കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി ധര്‍ണയില്‍ ഇരിക്കുമ്പോഴാണ് രാമനവമിയോട് അനുബന്ധിച്ച് അക്രമ സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇത് ബംഗാളിന് ഫണ്ട് നിഷേധിക്കുന്നതിനും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നേതാക്കളെ ലക്ഷ്യം വയ്ക്കുന്നതിനുമെതിരെയുള്ള പ്രചാരണത്തില്‍ നിന്ന് തൃണമൂലിന്റെ ശ്രദ്ധ തിരിക്കുകയാണ്.

Advertisment

അക്രമത്തിന്റെ പേരില്‍ ബിജെപിയും തൃണമൂലും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു, ടിഎംസി തങ്ങളുടെ അജണ്ട നിറവേറ്റുന്നതിനായി ബിജെപിയെ കുറ്റപ്പെടുത്തി, സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഹിന്ദു വിരുദ്ധ പക്ഷപാതം കാണിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു. ബിജെപി നേതാക്കള്‍ വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്നാണ് മമതയുടെ ആരോപണം. അവരുടെ ജാഥകള്‍ ആരും തടഞ്ഞിട്ടില്ല, പക്ഷേ വാളുകളും ബുള്‍ഡോസറുകളും ഉപയോഗിച്ച് മാര്‍ച്ച് ചെയ്യാന്‍ അവര്‍ക്ക് അവകാശമില്ല. ഹൗറയില്‍ ഇത് ചെയ്യാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം ലഭിച്ചു? 'പ്രത്യേകിച്ച് ഒരു കമ്മ്യൂണിറ്റിയെ ലക്ഷ്യമാക്കി ആക്രമിക്കാന്‍' റൂട്ടുകള്‍ മാറ്റിയിട്ടുണ്ടെന്നും മമത പറഞ്ഞു.

അക്രമം നടന്ന സ്ഥലങ്ങളിലൊന്നായ ഹൗറയിലെങ്കിലും കഴിഞ്ഞ വര്‍ഷം രാമനവമി ദിനത്തില്‍ സമാനമായ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നുവെന്നും അതിനുശേഷമാണ് സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായതായും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതിനാല്‍ വേണ്ടത്ര മുന്നൊതുക്കങ്ങള്‍ നടത്താത്തതിനാല്‍ പശ്ചിമ ബംഗാള്‍ ഭരണകൂടവും കടുത്ത നിരീക്ഷണത്തിലാണ്. 'രാമനവമി'യുടെ പേരില്‍ ഒരുതരത്തിലുള്ള വര്‍ഗീയ പ്രകോപനവും വെച്ചുപൊറുപ്പിക്കില്ലെന്ന് ഉത്സവത്തിന് ഒരു ദിവസം മുമ്പ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന ധാരണ ലഭിച്ചാല്‍ ന്യൂനപക്ഷ വോട്ടുകള്‍ കൈവിട്ടുപോകുമെന്ന ആശങ്ക പാര്‍ട്ടിക്ക് ഉണ്ടെന്ന് ഒരു മുതിര്‍ന്ന ടിഎംസി നേതാവ് സമ്മതിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സംസാരിച്ച ടിഎംസി നേതാവ് പറഞ്ഞു: 'ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ഭയപ്പെടുന്നു, പരമ്പരാഗതമായി സിപിഐ എമ്മും കോണ്‍ഗ്രസും ശക്തമായിരുന്ന എല്ലാ ന്യൂനപക്ഷ മേഖലകളിലും ഞങ്ങള്‍ സീറ്റുകള്‍ നേടി.' അദ്ദേഹം പറഞ്ഞു.

Advertisment

ന്യൂനപക്ഷ വോട്ടുകളുടെ കുറഞ്ഞതിന്റെ ഒരു കാരണം തൃണമൂല്‍ കോണ്‍ഗ്രസിന് നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണങ്ങളും കേസുകളും മൂലം ഉണ്ടായ നഷ്ടങ്ങള്‍ക്ക് മേലെയാകും. ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുള്ള സാഗര്‍ദിഗി ഉപതെരഞ്ഞെടുപ്പിലെ തോല്‍വി മുതല്‍ - വര്‍ഷങ്ങളായി തൃണമൂല്‍ കൈവശം വച്ചിരുന്ന സീറ്റ് - മമത പാര്‍ട്ടിയിലെ പ്രധാന മുസ്ലീം നേതൃത്വത്തിന് ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേക വികസന ബോര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍, അക്രമം പാര്‍ട്ടിക്ക് തിരിച്ചടിയായേക്കുമെന്ന് ടിഎംസിയുടെ മുതിര്‍ന്ന നേതാവ് പറഞ്ഞു. ''ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ഭയപ്പെടുന്നു, എന്നാല്‍ ഈ കലാപങ്ങളെയും അവര്‍ ഭയപ്പെടുന്നു. ഇപ്പോള്‍ ന്യൂനപക്ഷങ്ങളിലെ അഭ്യസ്തവിദ്യരായ ഒരു വിഭാഗം പറയുന്നത് സി.പി.ഐ.എം ഭരണത്തില്‍ ഇത്തരം കലാപങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ്. ഇത് മോശം സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അക്രമത്തെത്തുടര്‍ന്ന് സിപിഐ എം ഹൗറയില്‍ സമാധാനയാത്ര നടത്തിയിരുന്നുവെങ്കിലും പ്രാദേശിക ടിഎംസി നേതാക്കള്‍ സന്ദര്‍ശനം നടത്തിയെങ്കിലും മുതിര്‍ന്ന നേതൃത്വം വിട്ടുനില്‍ക്കുകയായിരുന്നു. സമീപകാല അക്രമത്തെത്തുടര്‍ന്ന്, ബംഗാള്‍ സഹകരണ മന്ത്രി അരൂപ് റോയ്, ഹൗറയിലെ (സെന്‍ട്രല്‍) പ്രാദേശിക തൃണമൂല്‍ എംഎല്‍എ, പ്രദേശം സന്ദര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍, അദ്ദേഹത്തിന്റെ കാര്‍ അടിച്ചുതകര്‍ത്തു.

ബിജെപിയും സിപിഐഎമ്മും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ നീങ്ങാനുള്ള സാധ്യത കണ്ടെത്തി. ഞായറാഴ്ച ഹൗറയില്‍ ഷിബ്പൂര്‍ അക്രമത്തിനിരയായവരെ കാണുന്നതില്‍ നിന്ന് തടഞ്ഞതിന് ശേഷം ഭരണകക്ഷി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് സുകാന്ത മജുംദാര്‍ പറഞ്ഞു: ''മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് എല്ലാവര്‍ക്കും വേണ്ടിയല്ല, ഒരു മതത്തിലെ ആളുകള്‍ക്ക് വേണ്ടി മാത്രമാണെന്നാ''യിരുന്നു ആരോപണം.

ഒന്നുകില്‍ അക്രമം ഇന്റലിജന്‍സ് പരാജയമായിരുന്നു, അല്ലെങ്കില്‍ സമൂഹത്തെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി ജെ പിയും ഒന്നിച്ചിരിക്കുകയാണ്… എന്നാല്‍ ഞങ്ങള്‍ അതിനെതിരെ പോരാടും, ബംഗാളില്‍ വര്‍ഗീയ രാഷ്ട്രീയം അനുവദിക്കില്ലെന്നും സിപിഐ എം നേതാവ് സുജന്‍ ചക്രവര്‍ത്തി പറഞ്ഞു.

Bjp Mamata Banerjee Trinamool Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: