പാറ്റ്‌ന: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തുടർച്ചയായി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രിൻസിപ്പൽ അറസ്റ്റിലായി. പാറ്റ്‌നയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. വിദ്യാർത്ഥിനി ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കഴിഞ്ഞ ദിവസം സ്‌കൂളില്‍നിന്ന് വീട്ടില്‍ മടങ്ങിയെത്തിയ വിദ്യാര്‍ഥിനി ഛര്‍ദ്ദിച്ചതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. അപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വ്യക്തമായത്. ഇതോടെയാണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്.

ഒമ്പത് മാസങ്ങളായി പ്രിന്‍സിപ്പല്‍ ലൈംഗികമായി പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഇക്കാര്യം പുറത്തുപറയാതിരിക്കാൻ പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തി. ദൃശ്യങ്ങള്‍ പകര്‍ത്താൻ സഹായിച്ചത് സ്‌കൂള്‍ ജീവനക്കാരനാണ്. ഇയാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ