മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ യുവാവിന്റെ അക്രമം. മുംബൈയിലെ തെരുവിൽ വച്ച് പെൺകുട്ടിയെ യുവാവ് ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുളളത്.

സംഭവത്തിൽ പെൺകുട്ടി മുംബൈയിലെ കുർലയ്ക്ക് സമീപമുളള നെഹ്റു നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ”ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്ക് കൂട്ടുകാരിക്കൊപ്പം വരികയായിരുന്നു. ആ സമയത്ത് ഒരു ഓട്ടോയിൽ കുറച്ച് ആൺകുട്ടികൾ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ കടന്നു പോകുന്ന സമയത്ത് അവർ മോശം കമന്റുകൾ പറഞ്ഞു. ഇത് നിർത്താൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ എന്നോട് തർക്കിച്ചു. അതിലൊരാൾ എന്നെ ക്രൂരമായി മർദിച്ചു” പെൺകുട്ടി ന്യൂസ് 18 നോട് പറഞ്ഞു. താൻ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആൺകുട്ടിയുടെ വീട്ടുകാർ തന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നതായും പെൺകുട്ടി പറഞ്ഞു.

പെൺകുട്ടി നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും മുതിർന്ന പൊലീസ് ഓഫീസർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ