കാഠ്മണ്ഡു: നേപ്പാളിലെ ഇന്ത്യൻ എംബസിക്ക് സമീപം സ്ഫോടനം. ആർക്കും പരുക്കുകളില്ലെന്നാണ് റിപ്പോർട്ടുകൾ. രാജ്യതലസ്ഥാനത്ത് നിന്നും 380 കിലോമീറ്റർ അകലെയുളള ബിരാത്‌നഗറിലാണ് ഇന്ത്യൻ എംബസി പ്രവർത്തിക്കുന്നത്.

രാവിലെ 8.20 ന് ആണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനം നടക്കുന്ന സമയത്ത് ആരും ഓഫീസിൽ ഉണ്ടായിരുന്നില്ല.

സംഭവത്തെപ്പറ്റി​ അന്വേഷമം ആരംഭിച്ചതായി നേപ്പാൾ പൊലീസ് അറിയിച്ചു. പ്രതിപക്ഷ പാർട്ടികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ