ന്യൂഡല്‍ഹി: ബിരുദ കോഴ്‌സുകളില്‍ ചേരുന്നവരുടെ എണ്ണം അഞ്ച് വര്‍ഷമായി വർധിച്ചപ്പോഴും എൻനീയറിങ് അഡ്മിഷനുകളില്‍ മാത്രം ഇടിവ്. അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സര്‍വേയുടെ (എഐഎസ്എച്ച്ഇ) ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ടനുസരിച്ച്, റെഗുലര്‍ മോഡില്‍ ബി.ടെക്, ബിഇ പ്രോഗ്രാമുകളിലെ പ്രവേശനം 2016-17 ലെ 40.85 ലക്ഷത്തില്‍ നിന്ന് 2020-21 ല്‍ 36.63 ലക്ഷമായി കുറഞ്ഞു. 2019-20 നും 2020-21 നും ഇടയില്‍ എൻജിനീയറിങ് പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശനത്തില്‍ 20,000 ന്റെ നാമമാത്രമായ വര്‍ധനവ് ഡേറ്റ കാണിക്കുന്നുണ്ടെങ്കിലും പ്രവേശനങ്ങളുടെ എണ്ണം അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.
അഞ്ച് വര്‍ഷം മുമ്പ് വിദ്യാര്‍ത്ഥി പ്രവേശനത്തിന്റെ കണക്കില്‍ എൻജിനീയറിങ് പ്രോഗ്രാമുകള്‍ക്ക് മൂന്നാം സ്ഥാനമുണ്ടായിരുന്നു, ബാച്ചിലര്‍ ഓഫ് ആര്‍ട്സ് അല്ലെങ്കില്‍ ബിഎയ്ക്കായിരുന്നു കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത്. പട്ടികയില്‍ ബാച്ചിലര്‍ ഓഫ് സയന്‍സ് അല്ലെങ്കില്‍ ബി എസ്‌സി രണ്ടാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവേശനം കുറയുന്നത് കണക്കെടുക്കുമ്പോള്‍ ബിടെക്, ബിഇ പ്രോഗ്രാമുകള്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇപ്പോള്‍ ബാച്ചിലര്‍ ഓഫ് കൊമേഴ്സ് അല്ലെങ്കില്‍ ബി.കോം (37.9 ലക്ഷം വിദ്യാര്‍ത്ഥികളുള്ള) രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രവേശനം നേടുന്ന ബിരുദ കോഴ്‌സുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
2020-21-ല്‍, ബിരുദതലത്തിലെ മൊത്തം പ്രവേശനത്തില്‍ 33.5 ശതമാനം ആര്‍ട്സിലോ ബിഎയിലോ ആണ്, പിന്നീട് സയന്‍സ് അല്ലെങ്കില്‍ ബി എസ്‌സി മൊത്തം 15.5 ശതമാനം, കൊമേഴ്സ് 13.9 ശതമാനം ആയി ഉയര്‍ന്നു. പട്ടികയില്‍ 11.9 ശതമാനമാണ് എൻജിനീയറിങ്ങും സാങ്കേതികവിദ്യയും തിരഞ്ഞെടുത്തത്. എംടെക് (മാസ്റ്റര്‍ ഓഫ് ടെക്‌നോളജി) പ്രോഗ്രാമിലും സമാനമായ ഇടിവ് കാണിക്കുന്നു. അവിടെ വിദ്യാര്‍ത്ഥികളുടെ എണ്ണം 2016-17 ല്‍ 1.6 ലക്ഷത്തില്‍ നിന്ന് 2020-21 ല്‍ 1.38 ലക്ഷമായി കുറഞ്ഞു.
അതേസമയം, മറ്റ് പ്രധാന ബാച്ചിലേഴ്‌സ് പ്രോഗ്രാമുകളിലുടനീളം, വിദ്യാര്‍ത്ഥികളുടെ പ്രവേശനം ഉയര്‍ന്ന ട്രെന്‍ഡാണ് കാണിക്കുന്നത്. ബിഎ, ബി എസ്‌സി, ബികോം തുടങ്ങിയ പ്രോഗ്രാമുകള്‍ക്ക് വിദ്യാര്‍ത്ഥി പ്രവേശന കാര്യത്തില്‍ അഞ്ച് വര്‍ഷമായി എന്റോള്‍മെന്റില്‍ വലിയ വര്‍ധനയുണ്ടായി. ബിഎ 2016-17ല്‍ 80 ലക്ഷത്തില്‍ നിന്ന് 2020-21ല്‍ 85 ലക്ഷമായും ബിഎസ്സി 44 ലക്ഷത്തില്‍ നിന്ന് 47 ലക്ഷമായും വര്‍ധിച്ചു. 2016ലെ 34 ലക്ഷത്തില്‍ നിന്ന് 2020ല്‍ 37 ലക്ഷമായി.
നിലവില്‍ ബിടെക്കിന് 23.20 ലക്ഷം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിട്ടുണ്ടെന്നും അതില്‍ 28.7% സ്ത്രീകളാണെന്നും കണക്കുകള്‍ കാണിക്കുന്നു. ബിഇയില്‍ പ്രവേശനം നേടിയ 13.42 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 28.5 ശതമാനം സ്ത്രീകളാണ്. മൊത്തത്തില്‍, കമ്പ്യൂട്ടര്‍ എൻനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള വിഭാഗാണ്, തുടര്‍ന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, സിവില്‍ എൻജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇലക്ട്രിക്കല്‍ എൻനീയറിങ് ഇങ്ങനെ പോകുന്നു കണക്കുകള്‍.