ന്യൂഡല്‍ഹി: കാർഷികാവശ്യത്തിന് വളമായി ഉപയോഗിക്കുന്ന യൂറിയയുടെ ഇറക്കുമതി കുറയ്ക്കാൻ മനുഷ്യ മൂത്രം സംസ്‌കരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. മൂത്രം സംഭരിക്കുന്നതിനായി താലൂക്കടിസ്ഥാനത്തിൽ മൂത്ര ബാങ്കുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

നൈട്രജൻ, പൊട്ടാസ്യം, ഫോസ്‌ഫറസ് എന്നിവയുടെ അംശം കൂടുതലായതിനാലാണ് മൂത്രം സംഭരിക്കാനുള്ള പദ്ധതി കൃഷി മന്ത്രാലയം ആവിഷ്കരിച്ചത്. കർഷകർ വഴി താലൂക്കടിസ്ഥാനത്തിലുള്ള കേന്ദ്രങ്ങളിലേക്ക് മൂത്രം സംഭരിച്ചെത്തിക്കാനാണ് മന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്. ഇത് പിന്നീട് സംസ്കരിക്കാനും യൂറിയ ഉൽപ്പാദിപ്പിക്കാനുമാണ് തീരുമാനം.

സ്വീഡനിൽ നിന്നുള്ള കാർഷിക വിദഗ്ദ്ധരുടെ പ്രത്യേക സഹായത്തോടെയാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ കേന്ദ്ര കൃഷി മന്ത്രാലയം നടപ്പിലാക്കുന്നത്. എന്നാൽ പദ്ധതിയുടെ പ്രാരംഭഘട്ടത്തിലാണ് ഇപ്പോഴുള്ളതെന്നും മറ്റുകാര്യങ്ങൾ കൂടി വിശദമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ