/indian-express-malayalam/media/media_files/uploads/2018/04/china-1cats.jpg)
ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും നിയമ മന്ത്രാലയത്തിന്റെയും വെബ്സൈറ്റും താറുമാറായി. കായിക മന്ത്രാലയത്തിന്റേയും സൈറ്റ് തകര്‍ന്നതായാണ് വിവരം.
വെബ്സൈറ്റിൽ ചൈനീസ് അക്ഷരങ്ങൾ പ്രത്യക്ഷപ്പെട്ടതിനാൽ ഇതിന് പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇത് ഹാക്കിംഗ് അല്ലെന്നും സാങ്കേതികമായ തകരാറാണ് സംഭവിച്ചതെന്നുമാണ് ദേശീയ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ വിശദീകരിച്ചത്. സംഭവം ശ്രദ്ധയില്‍ പെട്ടെന്നും പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ദേശീയ വിവരസാങ്കേതിക കേന്ദ്രം തിരിച്ചുപിടിക്കാനുളള ശ്രമം നടത്തുകയാണെന്നും ഇവര്‍ വ്യക്തമാക്കി. സംഭവം ഹാക്കിംഗ് അല്ലെന്നും വീഴ്ചയുണ്ടെങ്കിൽ അന്വേഷിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, പ്രതിരോധ വകുപ്പിന്റെ വെബ്സൈറ്റിനെതിരെ സൈബര്‍ അറ്റാക്ക് നടന്നിട്ടില്ല എന്നായിരുന്നു ദേശീയ സൈബര്‍ സുരക്ഷാ കോര്‍ഡിനേറ്റര്‍ വിശദീകരിച്ചത്. " ഹാര്‍ഡ്‌വെയറുമായ് ബന്ധപ്പെട്ടൊരു പ്രശ്നമാണിത്. ഉച്ചയ്ക്ക് 2:30 മുതല്‍ അത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഉടന്‍ തന്നെ അത് പരിഹരിക്കും. 1998 മുതല്‍ സൈബര്‍ സുരക്ഷാ രംഗത്തുള്ള ദേശീയ സൈബര്‍ സുരക്ഷാ മേധാവി പറഞ്ഞു.
സൈറ്റുകള്‍ നിശ്ചലമായത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രി നിർമലാ സീതാരാമന്റെ പ്രതികരണം. ഫെബ്രുവരി ആദ്യം ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്കകം ഇത് തിരികെ പിടിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us