കോഴിക്കോട്: ലോഡ് ഷെഡിങ്ങോ വൈദ്യുതി ചാർജ് വർധനവോ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചനയിലില്ലെന്നു മന്ത്രി എം.എം.മണി. മഴ കുറവായതിനാൽ സംസ്ഥാനത്തു വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്നു എല്ലാവർക്കുമറിയാം. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

കേന്ദ്ര പൂളിൽനിന്നു വൈദ്യുതി വാങ്ങില്ലെന്നു താൻ പറഞ്ഞതായുള്ള ബിജെപിയുടെ പ്രചരണം അസത്യമാണ്. കേന്ദ്ര പൂളിൽനിന്നു വൈദ്യുതി വാങ്ങുന്നതിനെ താൻ സ്വാഗതം ചെയ്യുന്നുവന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രവർത്തനം നടത്തി വൈദ്യുതി ബോർഡിനു ലാഭമുണ്ടാക്കിത്തരുന്ന ഉദ്യോഗസ്ഥർക്ക് ബോർഡ് പ്രത്യേക പാരിതോഷികങ്ങൾ നൽകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഗാന്ധിറോഡ് 110 കെവി ജിഐഎസ് സബ്സ്റ്റേഷൻ ഉദ്ഘാടനവും കോഴിക്കോട് നോർത്ത് മണ്ഡലം സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപനവും നിർവഹിക്കാനെത്തിയതായിരുന്നു മന്ത്രി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ