ലണ്ടൻ: യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഗതാഗത മന്ത്രി ജോ ജോൺസൺ രാജിവെച്ചു. യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള തീരുമാനം വലിയ അബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനത്തിൽ പുന:പരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2016ൽ നടന്ന ഹിതപരിശോധനയിൽ യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണമെന്ന് ജോൺസൺ വാദിച്ചിരുന്നു.
സമാന ആവശ്യം ഉയർത്തി ജോൺസണിെൻറ സഹോദരനും മുൻ വിദേശകാര്യ സെക്രട്ടറിയുമായിരുന്നു ബോറിസും തെൻറ പദം രാജിവെച്ചിരുന്നു. മന്ത്രിപദം രാജിവെക്കാനുള്ള സഹോദരെൻറ തീരുമാനത്തെ ബോറിസ് പ്രകീർത്തിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിന് സമാനമായ പ്രതിസന്ധിയാണ് ഇപ്പോൾ ബ്രിട്ടൻ നേരിടുന്നത്. യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക് വരുേമ്പാൾ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും ജോണ്‍സന്‍ പറഞ്ഞു. 2016 ജൂണ്‍ 23 യൂറോപ്യന്‍ യൂണിയന്‍ വിടണമോ വേണ്ടയോ എന്നതില്‍ ബ്രിട്ടീഷ് ജനതയുടെ ഹിതമറിയാന്‍ വോട്ടെടുപ്പ് നടന്നു.
51.9 ശതമാനം പേര്‍ ബ്രെക്സിറ്റിനെ അനുകൂലിച്ചു. 48.1 ശതമാനം പേര്‍ പ്രതികൂലിച്ചു. തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനുമായി 2017ല്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. 2017 ഡിസംബര്‍ എട്ടിനായിരുന്നു ഒടുവില്‍ യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍ ബ്രെക്സിറ്റ് കരാറായത്.പാര്‍ലമെന്റില്‍ ബില്‍ പാസാകാന്‍ പിന്നെയും ഒരു വര്‍ഷത്തോളം സമയമെടുത്തു. എന്നാല്‍ വീണ്ടും ഹിതപരിശോധന നടത്തണമെന്നാണ് ജോണ്‍സന്റെ ആവശ്യം.