ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ സുപ്രധാന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ എല്ലാവര്ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്നും ഒരാള്‍ പോലും വിശന്ന വയറുമായി ഉറങ്ങാന്‍ പോകാന്‍ ഇടവരില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഛത്തീസ്ഗഡിലെ കിസാന്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിലാകും പുതിയ പദ്ധതി നടപ്പാക്കുക. പട്ടിണി ഇല്ലാതാക്കാനുള്ള ചരിത്രപരമായ നീക്കമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
We cannot build a new India while millions of our brothers & sisters suffer the scourge of poverty.
If voted to power in 2019, the Congress is committed to a Minimum Income Guarantee for every poor person, to help eradicate poverty & hunger.
This is our vision & our promise.
— Rahul Gandhi (@RahulGandhi) January 28, 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി സര്‍ക്കാരും ചേര്‍ന്ന് രണ്ട് ഇന്ത്യയെ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു.
‘റാഫേല്‍ അഴിമതി, അനില്‍ അംബാനി, നീരവ് മോദി, വിജയ് മല്യ, മെഹുല്‍ ചോക്സി എന്നിവര്‍ അടങ്ങുന്ന ഒരു ഇന്ത്യയും, പാവപ്പെട്ടവരുടെ മറ്റൊരു ഇന്ത്യയും,’ രാഹുല്‍ പറഞ്ഞു.
വായ്പ എഴുതി തള്ളിയതിന്റെ പ്രതീകാത്മക സര്‍ട്ടിഫിക്കറ്റുകളും ഇതിന്റെ ഗുണഭോക്താക്കളായ ചില കര്‍ഷകര്‍ക്ക് രാഹുല്‍ ഗാന്ധി വിതരണം ചെയ്തു. സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയതിന് ശേഷം 6,100 കോടിയുടെ കര്‍ഷ വായ്പയാണ് കോണ്‍ഗ്രസ് എഴുതി തള്ളിത്.
കഴിഞ്ഞ വര്‍ഷം നടന്ന നിയസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയമായിരുന്നു കോണ്‍ഗ്രസ് നേതിയത്. ആകെയുള്ള 90 സീറ്റുകളില്‍ 68 സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook