/indian-express-malayalam/media/media_files/uploads/2018/04/Taj-Minaret-1.jpg)
ആഗ്ര: ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും താജ്മഹലിന്റെ പ്രവേശന കവാടത്തിലെ മിനാരം തകർന്നു വീണു. പ്രധാനകവാടമായ ദര്‍വാസ-ഇ-റൗസയിലെ 12 അടി ഉയരമുള്ള മെറ്റല്‍ തൂണാണ് തകര്‍ന്നുവീണത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാറ്റ് വീശിയത്.
അര്‍ദ്ധരാത്രിയാണ് തൂണ് തകര്‍ന്നതെന്നും മിനാരവും താഴികക്കുടവും തകര്‍ന്ന് തരിപ്പണമായെന്നും വൃത്തങ്ങള്‍ അറിയിച്ചു.
താജ്മഹല്‍ തങ്ങളുടെ ഉടമസ്ഥതയില്‍ വരുന്നതാണെന്ന വഖഫ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ദി ആര്‍ക്കിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. മുകള്‍ ചക്രവര്‍ത്തി ഷാജഹാന്‍, താജ്മഹലിന്റെ ഉടമസ്ഥത സുന്നി വഖഫ് ബോര്‍ഡിന് എഴുതി നല്‍കിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു.
താജ്മഹല്‍ വഖഫ് ബോര്‍ഡിന്റേതാണെന്ന് ഇന്ത്യയിലെ ആര് വിശ്വസിക്കും എന്നു ചോദിച്ച കോടതി, ഇത്തരം പ്രശ്‌നങ്ങളുമായി വന്ന് കോടതിയുടെ സമയം പാഴാക്കരുത് എന്നും താക്കീത് നല്‍കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.