ട്രാക്കിലെ ഇതിഹാസത്തിന് വിട; മില്‍ഖ സിങ് അന്തരിച്ചു

കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ന്യൂഡല്‍ഹി. ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മില്‍ഖ സിങ് (91) അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മേയ് 19-ാം തിയതിയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 24-ാം തിയതി മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രോഗലക്ഷണങ്ങള്‍ കുറഞ്ഞതോടെ വീട്ടിലേക്ക് മടങ്ങിയ മില്‍ഖ സിങ്ങിന്റെ ആരോഗ്യനില പിന്നീട് മോശമായി. ജൂണ്‍ മൂന്നാം തിയതി അദ്ദേഹത്തെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. അര്‍ദ്ധ രാത്രിയോടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.

ഇതിഹാസ താരത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. “കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ഞാൻ മിൽഖ സിങ്ങുമായി സംസാരിച്ചിരുന്നു. അത് ഞങ്ങളുടെ അവസാന സംഭാഷണമാകുമെന്ന് എനിക്കറിയില്ലായിരുന്നു. വളർന്നുവരുന്ന നിരവധി അത്‌ലറ്റുകൾക്ക് അദ്ദേഹത്തിന്റെ ജീവിതം ശക്തി പകരും.രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച, എണ്ണമറ്റ ഇന്ത്യക്കാരുടെ മനസില്‍ ഇടം നേടിയ പ്രതിഭാശാലിയായ ഒരു കായികതാരത്തെയാണ് നഷ്ടമായത്,” പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസ് അത്ലറ്റിക്സില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യക്കാരനാണ് മില്‍ഖ. 1960 റോം ഒളിംപിക്സില്‍ 400 മീറ്ററില്‍ വെങ്കല മെഡല്‍ നഷ്ടമായത് കേവലം ഒരു സെക്കന്റ് വ്യത്യാസത്തിലാണ്. 45.73 സെക്കന്റില്‍ ഫിനിഷ് ചെയ്ത മില്‍ഖയുടെ റെക്കോര്‍ഡ് 40 വര്‍ഷത്തോളം വേണ്ടി വന്നു മറ്റൊരു ഇന്ത്യന്‍ താരത്തിന് മറികടക്കാന്‍.

ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണ മെഡല്‍ മില്‍ഖയുടെ പേരിലുണ്ട്. 1958ല്‍ ടോക്കിയോയില്‍ നടന്ന ഗെയിംസില്‍ 200,400 മീറ്റര്‍ ഇനങ്ങളില്‍ നേട്ടം. പിന്നീട് 1962 ലെ ജക്കാര്‍ത്ത ഗെയിംസില്‍ 400, 4×400 മീറ്റര്‍ റിലെ എന്നീ ഇനങ്ങളിലും സ്വര്‍ണം നേടി. 1959 ല്‍ രാജ്യം പദ്മശ്രി നല്‍കി ആദരിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Milkha singh no more passes away aged 91 due to covid 19

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com