സൈനിക അട്ടിമറി, ഓങ് സാൻ സൂചി തടങ്കലിൽ; മ്യാൻമറിൽ അടിയന്തരാവസ്ഥ

ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു

യാങ്കൂൺ: മ്യാൻമറിൽ സൈനിക അട്ടിമറി, വീണ്ടും പട്ടാള ഭരണത്തിലേക്ക്. മ്യാൻമർ‌ ദേശീയ നേതാവും സ്റ്റേറ്റ് കൗൺസിലറും സമാധാന നൊബേൽ ജേതാവുമായ ഓങ് സാൻ സൂചി (75) യും പ്രസിഡന്റ് വിന്‍ വിൻ മയന്റും ഉള്‍പ്പെടെ വീട്ടു തടങ്കലിലെന്ന് റിപ്പോർട്ട്. മ്യാൻമറിൽ സ്ഥിതി കൂടുതൽ വഷളാകുന്നതായാണ് വാർത്തകൾ പുറത്തുവരുന്നത്. ഒരു വർഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായാണ് റിപ്പോർട്ടുകൾ.

ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഇന്റർനെറ്റ് ബന്ധവും വിച്ഛേദിക്കപ്പെട്ട നിലയിൽ. പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെട്ടു. തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് സൈന്യം. നവംബറിലെ തിരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടെന്നാണ് സൈന്യം പിന്തുണയ്‌ക്കുന്ന പ്രതിപക്ഷ പാർട്ടി ആരോപിക്കുന്നത്.

Read Also: Union Budget 2021 Live Updates: കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ സംസ്ഥാനങ്ങൾ

മ്യാൻമറിൽ ഏറെ ജനപിന്തുണയുള്ള നേതാവാണ് ഓങ് സാൻ സൂചി. പട്ടാള ഭരണത്തിനെതിരെ നിരന്തരം പോരാടിയാണ് ഓങ് സാൻ സൂചി ശ്രദ്ധ നേടിയത്. സൂചിയുടെ പാർട്ടി 476 ൽ 396 സീറ്റ് നേടിയാണ് നവംബറിലെ തിരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കിയത്. എന്നാൽ, ഈ വിജയത്തെ അംഗീകരിക്കാൻ സൈന്യം തയ്യാറല്ല. തിരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് സൈന്യം ആരോപിക്കുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മാഷൻ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

Web Title: Military stages coup in myanmar aung san suu kyi detained state of emergency

Next Story
Union Budget 2021 Highlights: എഴുപത്തിയഞ്ചു വയസ് കഴിഞ്ഞവർ ഇനി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടUnion Budget 2021, Nirmala Sitharaman, Narendra Modi Government, Union Budget Live Updates, കേന്ദ്ര ബജറ്റ് 2021, നിർമല സീതാരാമൻ, നരേന്ദ്ര മോദി സർക്കാർ, കേന്ദ്ര ബജറ്റ് വാർത്തകൾ, യൂണിയൻ ബജറ്റ്, budget, budget 2021, budget 2021 22, budget 2021, budget 2021 india, budget 2021 expert opinion, union budget 2021, budget, budget 2021 india, budget explained, budget 2021 explained, express budget explained, budget news, india budget 2021 news, budget 2021 indian economy, budget whats cheaper, budget what is expensive, ie Malayalam, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com