ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ തകര്‍ക്കുന്ന വീഡിയോ കരസേന പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. സൈന്യം എന്ത് ചെയ്യണമെന്ന് സൈന്യം തന്നെ തീരുമാനിക്കട്ടേയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സൈന്യം തന്നെ തീരുമാനിക്കും. ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ പാര്‍ലമെന്റ് അംഗങ്ങളെ കണ്ട് അനുവാദം വാങ്ങേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ വീഡിയോ ചൊവ്വാഴ്ച്ച സൈന്യം പുറത്തുവിട്ടിരുന്നു. ഇന്ത്യയുടെ രണ്ട് സൈനികരുടെ മൃതദേഹം വികൃതമാക്കിയതിന് പിന്നാലെയാണ് അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായത്.

കാ​ഷ്മീ​രി​ൽ ക​ല്ലേ​റ് ന​ട​ത്തി​യ ജ​ന​ക്കൂ​ട്ട​ത്തെ ത​ട​യാ​ൻ യു​വാ​വി​നെ ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ കെ​ട്ടി​യി​ട്ട് റോ​ന്തു​ചു​റ്റി​യ സൈ​നി​ക ന​ട​പ​ടി​യെ കൂടി സൂചിപ്പിച്ചായിരുന്നു പ്ര​തി​രോ​ധ​മ​ന്ത്രിയുടെ പ്രതികരണം. ക​ല്ലേ​റു ന​ട​ത്തി​യ കാ​ഷ്മീ​രി യു​വാ​വി​നെ ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ കെ​ട്ടി​വ​ച്ചു പ​ട്രോ​ളിം​ഗ് ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ മേ​ജ​ർ ലീ​തു​ൾ ഗൊ​ഗോ​യി​ക്ക് സൈ​ന്യം ക​ലാ​പ​ത്തി​ന് എ​തി​രാ​യ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള സൈ​നി​ക ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നതിനിടെയാണ് ജെയ്റ്റ്ലിയുടെ പരോക്ഷ പിന്തുണ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ