വാഷിംഗ്ടണ്‍: ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമരിക്കന്‍ ആയുധങ്ങളില്‍ വെടിയുണ്ട നിറച്ച് എന്തിനും തയ്യാറായാണ് നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു​എ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഗ്വാം ​ദ്വീ​പി​ലേ​ക്കു മി​സൈ​ൽ തൊ​ടു​ക്കു​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ തു​ട​ർ​ച്ച​യാ​യി ഭീ​ഷ​ണി മു​ഴ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രം​പ് മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഉ​ത്ത​ര​കൊ​റി​യ​യി​ൽ​നി​ന്ന് 3,400 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലു​ള്ള ഗ്വാം ​ദീ​പി​ലേ​ക്കു മി​സൈ​ൽ വി​ടു​മെ​ന്നു ഉ​ത്ത​ര​കൊ​റി​യ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ മറുപടി. ര​ണ്ടു സൈ​നി​ക താ​വ​ള​ങ്ങ​ളി​ലാ​യി 7,000 യു​എ​സ് പ​ട്ടാ​ള​ക്കാ​രാ​ണ് ഗ്വാ​മി​ലു​ള്ള​ത്. ദ്വീ​പി​ലെ ജ​ന​സം​ഖ്യ 1.63 ല​ക്ഷ​മാ​ണ്. ഉത്തരകൊറിയ യുദ്ധമല്ലാതെ മറ്റ് വഴി തേടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

ഉ​ത്ത​ര​കൊ​റി​യ​യെ ചു​ട്ടു​ചാ​ന്പ​ലാ​ക്കു​മെ​ന്ന് ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. എന്നാല്‍ ട്രംപിന്റെ പ്രസ്താവന മയപ്പെടുത്തി യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ടിസ് രംഗത്തെത്തിയിരുന്നു. യുദ്ധം നാശത്തിന് മാത്രമെ വഴിവെക്കൂവെന്നും നയതന്ത്രത്തിലൂടെ മാത്രമേ പ്രശ്ന പരിഹാരം കാണാന്‍ കഴിയുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ