ശ്രീനഗർ: പട്ടാളത്തിന് കശ്‌മീരിലെ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിന് പരിധികളുണ്ടെന്ന് ലഫ്റ്റനെന്റ് ജനറൽ എ.കെ.ഭട്ട്. രാഷ്ട്രീയ തലത്തിലുള്ള പക്വമായ ഇടപെടലുകളിലൂടെ മാത്രമെ കശ്‌മീരിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകു, വാജ്‍‌പേയ്‍യുടെ ഭരണകാലത്ത് ഇതിന് താൻ സാക്ഷിയാണെന്നും എ കെ ഭട്ട് പറഞ്ഞു.

“പട്ടാളം സ്ഥിതിഗതികൾ നിയന്ത്രിക്കുന്ന ജോലി മാത്രമാണ് ചെയ്യുന്നത്. ഇതിനപ്പുറത്തേക്ക് എന്തെങ്കിലും ചെയ്യേണ്ടത് ഭരണകർത്താക്കളാണ് . വാജ്പേയ്‍യുടെ കാലത്ത് അത്തരം നടപടികൾ കൈക്കൊണ്ടിരുന്നു, താൻ അതിന് സാക്ഷിയാണ്. അത്തരത്തിലുള്ള നടപടികൾ സർക്കാർ വേണ്ട സമയത്തും കൈക്കൊള്ളുമെന്ന പ്രതീക്ഷയുണ്ട്” എന്ന കശ്‌മീർ താഴ്വരയുടെ ചുമതലയുള്ള ലെഫ്റ്റനെന്റ് ജനറൽ ഭട്ട് സൺഡേ എക്സ്പ്രസിനോട് പറഞ്ഞു.

യുവാക്കളോട് അക്രമത്തിന്റെ മാർഗ്ഗം ഉപേക്ഷിക്കാനും , അക്രമം കൊണ്ട് ഒന്നും നേടാനാവില്ലെന്നും അവരെ പറഞ്ഞു മനസ്സിലാക്കണം. കൂടാതെ അവരുടെ ഭാവി പാകിസ്ഥാനിലേക്കാളം സുരക്ഷിതം ഇന്ത്യയിലാണെന്നും , അവരെ വിഘടനവാദികൾ ആയുധമാക്കുകയാണെന്നും യുവാക്കളെ മനസ്സിലാക്കണമെന്നും ഭട്ട് പറഞ്ഞു.

സമൂഹ മാധ്യമങ്ങൾ ഒരു പരിധിവരെ ഭീകരവാദ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നുണ്ട്. ജനാധിപത്യ രാജ്യങ്ങളുടെ സവിശേഷതയാണ് സ്വതന്ത്രമായ സമൂഹ മാധ്യമങ്ങളുടെ ഉപയോഗം. ചൈനയും മറ്റും വലിയ തോതിൽ സാമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നുണ്ട്. എന്നാൽ ഇവിടെ അവയ്ക്കു മേലെ നിയന്ത്രണമില്ല. ഈ സ്വാതന്ത്ര്യത്തെ ചിലർ ദുര്യുപയോഗം ചെയ്യുന്നുണ്ട്. അക്രമണത്തിന് ആളെ കൂട്ടാനായി പ്രവർത്തിക്കുന്ന
സമൂഹമാധ്യമ ഗ്രൂപ്പുകൾ വരെയുണ്ട്. പട്ടാളത്തിന് നേരെ കല്ലെറിയുന്നവരിൽ കൂടുതലും പാകിസ്ഥാനിൽ നിന്നുള്ളവരാണ്.

ഈ വർഷം 50 തീവ്രവാദികളെ നിയന്ത്രണ രേഖയിൽ വച്ച് വധിച്ചിരുന്നു. രാത്രിയും പകലുമായി നടത്തുന്ന പരിശോധനയിലൂടെ പരമാവധി കുഴപ്പങ്ങൾ കുറയ്ക്കാനായിട്ടുണ്ട്. ഇവിടെ നിന്നും തീവ്രവാദ പ്രവർത്തനങ്ങൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് കഴിഞ്ഞ രണ്ടു മാസങ്ങളക്കിടെ കുറഞ്ഞിട്ടുണ്ട്. എന്നാൽ മെയ്, ജൂൺ മാസങ്ങളിൽ ഇത് വളരെ കൂടുതലായിരുന്നു.

ജെയ്ഷ്-ഇ- മുഹമ്മദ് ആണ് കൂടുതലായും യുവാക്കളെ റിക്രൂട്ട് ചെയ്‌തിരുന്നത്. ഈ തീവ്രവാദി സംഘമാണ് കൂടൂതൽ അപകടങ്ങൾ സൃഷ്ടിച്ചിരുന്നത്. മികച്ച ഉന്നമുള്ള സ്നൈപ്പറുകൾ അടക്കം മികച്ച സായുധസേന അവർക്കുണ്ട്. എന്നാൽ അവരെ നേരിടാനുള്ള ശേഷി സേനയ്ക്കുണ്ട്.

സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർ സ്വാതന്ത്ര്യം എന്നത് കൊണ്ട് എന്താണ് ഉദേശിക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. ഇന്ത്യയോടോപ്പം നിന്നാൽ മറ്റ് എവിടെയുള്ളതിനേലും സന്തോഷപ്രദമായിരിക്കും അവരുടെ ജീവിതമെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടതെന്ന് എ.കെ ഭട്ട പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ