ശ്രീനഗർ: ജമ്മുവിന്റെ പ്രാന്തപ്രദേശത്തുള്ള നാഗ്രോട്ടയിലെ ടോൾ പ്ലാസയിൽ പോലീസ് സംഘത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയും ഒരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

Read More: കൊറോണ വൈറസ്: ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

തുടർന്നുണ്ടായ വെടിവയ്പിൽ തീവ്രവാദികളിലൊരാൾ കൊല്ലപ്പെട്ടുവെന്ന് കരുതപ്പെടുന്നു. ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അധികൃതർ പറഞ്ഞു.

ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ടോള്‍ പ്ലാസയ്ക്കടുത്ത് നിലയുറപ്പിച്ചിരുന്ന പോലീസ് സംഘത്തിന് നേരെ നാലോളം പേരടങ്ങിയ ഭീകരസംഘമാണ് വെടിയുതിര്‍ത്തത്. ട്രക്കിലെത്തിയ ഭീകരവാദികളാണ് ട്രക്ക് തടഞ്ഞ് പോലീസ് പരിശോധന നടത്തുന്നിനിടെ വെടിവെച്ചത്.

വെടിവെപ്പിൽ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ കൊല്ലപ്പെട്ടതോടെ മറ്റ് തീവ്രവാദികള്‍ സമീപത്തെ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടുവെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ് പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് ജമ്മുക കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കിയ ശേഷം താഴ്വരയിലെ ആദ്യത്തെ ആക്രമണമാണിത്.

നേരത്തേ ഇന്ത്യൻ ആർമി കന്റോൺമെന്റ് സ്ഥിതി ചെയ്യുന്ന നാഗ്രോട്ടയൽ തീവ്രവാദികൾ വേഷംമാറി ഒരു സൈനിക ക്യാമ്പിൽ അതിക്രമിച്ച് കയറി ഏഴ് സൈനികരെ കൊലപ്പെടുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook