ജമ്മു: സൈനികവേഷം ധരിച്ച് തോക്കുകളും കയ്യിലേന്തിയുളള ഭീകരരുടെ പുതിയ വിഡിയോ ദൃശ്യം പുറത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. 30 ഓളം ഭീകരരാണ് വിഡിയോയിലുളളത്.

എകെ-47 തോക്കുകളും കയ്യിൽ പിടിച്ച് ഓരോ ഭീകരനും ക്യാമറയ്ക്ക് മുന്നിലെത്തുന്നുണ്ട്. ബുളളറ്റ് പ്രൂഫ് യൂണിഫോമാണ് ഭീകരർ ധരിച്ചിട്ടുള്ളത്. വിഡിയോ ചിത്രീകരിച്ചത് എവിടെയാണെന്ന് വ്യക്തമല്ല. കശ്മീർ താഴ്‌വരയിലെവിടെയോ ആണ് ഇതെന്നാണ് വിവരം. വിഡിയോയുടെ ആധികാരികതയെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ